സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ കളിക്കുവാൻ ഇംഗ്ലണ്ടിന് അറിയില്ല അതാണ് സത്യം :വിമർശനവുമായി മുൻ നായകൻ ആൻഡ്രൂ സ്‌ട്രോസ്

ഇംഗ്ലണ്ട് ബാറ്റിങ് നിരക്കെതിരെ രൂക്ഷ വിമർശനവുമായി   മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ് .ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ ഇംഗ്ലണ്ടിന് അറിയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രു സ്‌ട്രോസ്  തുറന്നുപറഞ്ഞു .മോട്ടേറയിൽ  പുരോഗമിക്കുന്ന നാലാം  ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലും ഇംഗ്ലണ്ട് ബാറ്റിംഗ്  നിര പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്‌ട്രോസിന്റെ പ്രതികരണം. നിങ്ങള്‍ക്ക് പിച്ചിനെക്കുറിച്ചോ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ചോ പറയാം. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍  ഇനിയും നിങ്ങൾ പഠിക്കേണ്ടതുണ്ടെന്നും സ്‌ട്രോസ് അഭിപ്രായപ്പെട്ടു .

മുൻ ഇംഗ്ലണ്ട് ഓപ്പണറുടെ വാക്കുകൾ ഇപ്രകാരമാണ് “‘സത്യം മറുവെച്ചിട്ട് ഇനി  കാര്യമില്ല.  തുറന്നുപറയുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന ഇന്ത്യയിലെ പിച്ചുകളില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം മികച്ചതല്ല. നിങ്ങള്‍ക്ക് പിച്ചിനെക്കുറിച്ചോ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ചോ പറയാം. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍  ഇനിയും നിങ്ങൾ ഏവരും പഠിക്കേണ്ടതുണ്ട് ” സ്ട്രോസ് തന്റെ അഭിപ്രായം വിശദമാക്കി .

നേരത്തെ മൊട്ടേറയിൽ മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യയിലെ പിച്ചുകളെ ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കാത്തവയെന്നും മോശം എന്നും പരിഹസിച്ച്‌ ഒട്ടേറെ മുൻ ഇംഗ്ലണ്ട് താരങ്ങൾ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു .ഇംഗ്ലണ്ട് മുൻ  നായകൻ മൈക്കൽ വോൺ ഇന്ത്യൻ പിച്ചുകളെ ഉഴുതുമറിച്ച പാടങ്ങളോട് ഉപമിച്ച്‌ പോസ്റ്റ്  ചെയ്ത ചിത്രം ഏറെ ചർച്ചയായിരുന്നു .