അവിശ്വസനീയം ഈ പ്രകടനം : റിഷാബ് പന്തിന്റെ സെഞ്ചുറിയെ വാഴ്ത്തി സൗരവ് ഗാംഗുലി

ഇംഗ്ലണ്ട് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ  ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ തകർന്ന ഇന്ത്യൻ  ടീമിന് കരുത്തായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന്റെ മൂന്നാം ടെസ്റ്റ്  ശതകമാണ് .
ഇന്ത്യൻ മണ്ണിൽ കന്നി ടെസ്റ്റ്  സെഞ്ച്വറി നേടിയ റിഷാബ് പന്തിന്റെ  പ്രകടനത്തെ അഭിനന്ദിച്ച്  ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായി രംഗത്തെത്തി .താരത്തിന്റെ പ്രകടനത്തെ അവിശ്വസനീയം എന്നാണ്  ഗാംഗുലി വിശേഷിപ്പിച്ചത് .

” ഇത്രയും  സമ്മര്‍ദ്ദ ഘട്ടത്തില്‍ എന്തൊരു  പ്രകടനമായിരുന്നു  റിഷാബ് പന്തിന്‍റേത്. അവിശ്വസനീയം എന്ന് മാത്രമേ ഇതിനെ  പറയാനാകു.  കരിയറിൽ ഇതാദ്യമായല്ല  അവസാനത്തേതുമല്ല. ഈ പ്രകടനം തുടര്‍ന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും  മികച്ചവനാവാന്‍ പന്തിന് കഴിയും. ഇതേ ആക്രമണോത്സുകതയില്‍ ബാറ്റിംഗ് തുടരൂ. അതുകൊണ്ടുണ്ടാണ് താങ്കള്‍ മാച്ച് വിന്നറാകുന്നതും ഇത്രയും സ്പെഷല്‍ ആകുന്നതും” ദാദ ട്വിറ്ററിൽ  ഇപ്രകാരം കുറിച്ചു .

ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് വാഷിംഗ്ടണ്‍ സുന്ദറില്‍ മികച്ച പങ്കാളിയെ കണ്ടെത്തി ഏഴാം വിക്കറ്റിൽ  റിഷാബ്  പന്ത് വെടിക്കെട്ട്  ബാറ്റിംഗ് കാഴ്ചവെച്ചതോടെ   ഇംഗ്ലണ്ട് ബാറ്റിംഗ് നിര വിയർത്തു . 82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗ ആക്രമണ ബാറ്റിങ്ങിലേക്ക്  തിരിഞ്ഞ  റിഷാബ് പന്ത് അടുത്ത 32 പന്തില്‍ സെഞ്ചുറിയിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് താരം  സെഞ്ച്വറി പൂർത്തിയാക്കിയത് .