ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം സന്തോഷത്തിലാണ്. ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയം ഇന്ത്യൻ ടീമിന് സമ്മാനിച്ചിരിക്കുന്നത് അനേകം ചരിത്ര നേട്ടങ്ങളാണ്.ബാറ്റിങ് നിരയും ബൗളിംഗ് നിരയും മികച്ച ഒരു പ്രകടനം ആവർത്തിച്ചതാണ് ഇന്ത്യൻ ടീം ജയത്തിന് കാരണവും. എന്നാൽ ഇന്ന് ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ് ഒരുവേള ക്രിക്കറ്റ് ആരാധകരെ എല്ലാം കുഴപ്പിക്കുന്നതാണ്.പുതിക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്സ് പ്രകാരം ബാറ്റ്‌സ്മാന്മാർ ലിസ്റ്റിലും ബൗളർമാരുടെ പറ്റിക്കയിലും ഇംഗ്ലണ്ട് താരങ്ങൾ വൻ നേട്ടമാണിപ്പോൾ സ്വന്തമാക്കുന്നത്. ലോർഡ്‌സ് ടെസ്റ്റിലെ താരങ്ങളുടെ പ്രകടനവും പരിഗണിച്ചുള്ള പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ ഏറ്റവും പുതിയ പട്ടികയിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജോ റൂട്ട് ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയപ്പോൾ ഇന്ത്യൻ താരങ്ങളിൽ പലരും സ്ഥാനം നിലനിർത്തി.901 റാങ്കിങ് പോയിന്റുകൾ സ്വന്തമാക്കി ന്യൂസിലാൻഡ് താരം വില്യംസൺ ഒന്നാം സ്ഥാനം സ്വന്തം പേരിൽ കുറിച്ചപ്പോൾ ഇംഗ്ലണ്ട് നായകൻ റൂട്ട് 893 പോയിന്റ്സുകളുമായി രണ്ടാം സ്ഥാനത്തും എത്തി.എന്നാൽ ഇന്ത്യൻ ടീം നായകൻ കോഹ്ലി അഞ്ചാമതും ഒപ്പം രോഹിത്, റിഷാബ് പന്ത് എന്നിവർ ആറും ഏഴും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഏറ്റവും അധികം നേട്ടമിപ്പോൾ ഐസിസി റാങ്കിങ്ങിൽ നേടിയത് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമയാണ്.രണ്ട് വർഷം മുൻപ് റാങ്കിങ്ങിൽ 54ആം സ്ഥാനം മാത്രം നേടിയിരുന്ന രോഹിത് ഇപ്പോൾ മികച്ച ബാറ്റിങ് പ്രകടനത്തോടെ ആറാം സ്ഥാനത്തെത്തിയതിൽ കയ്യടികൾ നൽകുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ
അതേസമയം ബൗളർമാരുടെ റാങ്കിങ്സ് പ്രകാരം ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് തന്നെയാണ് ഒന്നാമത്.908 റാങ്കിങ്സ് പോയിന്റ് സ്വന്തമാക്കി മറ്റുള്ള താരങ്ങളെക്കാൾ ബഹുദൂരം മുൻപിൽ തന്നെയാണ് ഓസ്ട്രേലിയൻ താരം. രണ്ട് ഇന്ത്യൻ താരങ്ങളാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളത്. ഓഫ് സ്പിന്നർ അശ്വിൻ രണ്ടാമതും ഒപ്പം പേസർ ജസ്‌പ്രീത് ബുംറ പത്താമതുമാണ്.കൂടാതെ ലോർഡ്‌സ് ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തിയ ജെയിംസ് അൻഡേഴ്സൺ റാങ്കിങ്ങിൽ ആറാമത് എത്തി എന്നതാണ് ശ്രദ്ധേയം.