ആരും കാണാതെ പോയ രോഹിത് ബ്രില്ല്യന്‍സ് :രണ്ടാം ടെസ്റ്റിലെ വീഡിയോ കാണാം

IMG 20210818 145407 scaled

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം പ്രധാന ചർച്ചാവിഷയം ഇപ്പോൾ ലോർഡ്‌സിലെ ഇന്ത്യൻ ടീം ജയമാണ്.151 റൺസിന്റെ മനോഹര വിജയവുമായി ഇംഗ്ലണ്ടിനെ ലോർഡ്‌സ് ടെസ്റ്റിൽ വിരാട് കോഹ്ലിയും സംഘവും തോൽപ്പിച്ചപ്പോൾ ക്രിക്കറ്റ്‌ ചരിത്രത്തിലെ അനേകം അപൂർവ്വമായ റെക്കോർഡുകൾ സ്വന്തമാക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സാധിച്ചു.രണ്ടാം ടെസ്റ്റിൽ അവസാന ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യൻ ടീമിനായി ഫാസ്റ്റ് ബൗളർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ്‌ സിറാജ് നാലും ജസ്‌പ്രീത് ബുംറ മൂന്നും ഇഷാന്ത്‌ ശർമ രണ്ടും മുഹമ്മദ്‌ ഷമി ഒരു വിക്കറ്റും വീഴ്ത്തി. അഞ്ചാം ദിനം അവസാന സെക്ഷനിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വീഴ്ത്തുവാൻ സാധിച്ചു.

അതേസമയം ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഇപ്പോൾ സജീവ ചർച്ചയാക്കി മാറ്റുന്നത് ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ സ്ലിപ്പിൽ പിടിച്ച ഒരു പറക്കും ക്യാച്ചാണ്. ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിങ്സ് പക്ഷേ അവസാനിച്ചത് സീനിയർ താരം അൻഡേഴ്സൺ വിക്കറ്റ് വീണതിന് പിന്നാലെയാണ്. രണ്ടാം ദിനം കളി അവസാനിക്കുവാൻ വെറും എട്ട് ഓവർ മാത്രം അവശേഷിക്കെ 52ആം ഓവറിലെ അഞ്ചാം പന്തിൽ ജെയിംസ് ആൻഡേഴ്സന്റെ കുറ്റിതെറിപ്പിച്ചുകൊണ്ട് മുഹമ്മദ്‌ സിറാജ് ഇന്ത്യയെ ചരിത്രത്തിലെ തന്നെ മികച്ച ഒരു വിജയത്തിലെത്തിച്ചത്. സിറാജ് എറിഞ്ഞ ഗുഡ് ലെങ്ത് പന്ത്‌ ജെയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.മനോഹരമായ ആ പന്തിൽ അൻഡേഴ്സൻ വിക്കറ്റ് വീണ നിമിഷം മുതൽ നായകൻ കോഹ്ലിയടക്കം വിജയാഘോഷം തുടങ്ങിയിരുന്നു.

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

എന്നാൽ ആ വിക്കറ്റിനൊപ്പം സംഭവിച്ച ഒരു സർപ്രൈസ് സംഭവമാണ് ഇപ്പോൾ ആരാധകരെ എല്ലാം ഞെട്ടിക്കുന്നത്. അൻഡേഴ്സൺ കുറ്റി തെറിപ്പിച്ച ആ പന്ത് നേരെ സ്റ്റമ്പിൽ കൊണ്ട ശേഷം പോയത് സ്ലിപ്പിൽ നിന്ന രോഹിത്തിന്റെ അരികിൽ തന്നെയാണ്. സ്ലിപ്പിൽ നിന്ന താരം ഉടൻ വലത്തോട്ട് ഒരു ഡൈവിൽ കൂടി ആ പന്ത് കൈപിടിയിലൊതുക്കി. രോഹിത്തിന്റെ ഈ മാസ്മരിക എഫോർട്ടിന് പിന്നാലെ തന്നെയാണ് സോഷ്യൽ മീഡിയയും ഒപ്പം ക്രിക്കറ്റ്‌ ലോകവും ഇപ്പോൾ. സ്ലിപ്പിൽ രോഹിത്തിന്റെ മാജിക്ക് ക്യാച്ച് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർ പുകഴ്ത്തുന്ന സന്തോഷത്തിലാണ് രോഹിത് ശർമ ആരാധകർ

Scroll to Top