വാംഖണ്ഡയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ടോസ് വേളയില്‍ രസകരമായ സംഭവം അരങ്ങേറി. മത്സരത്തിലെ ടോസ് വിജയിച്ചത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ്. എന്നാല്‍ ടോസ് വിജയിച്ചതറിയാതെ വീരാട് കോഹ്ലി സഞ്ചു സാംസണിനെ തീരുമാനം അറിയിക്കാന്‍ ആദ്യം അയച്ചു.
കോഹ്ലിയുടെ അമിളി മനസ്സിലാക്കിയ ഇയാന്‍ ബിഷപ്പ്, കോഹ്ലിയാണ് ടോസ് വിജയിച്ചത് എന്നറിയിച്ചു. ” ഞാന്‍ ടോസ് വിജയിച്ചു ? ” ആശ്ചര്യത്തോടെയാണ് വീരാട് കോഹ്ലി എത്തിയത്.
"I'm not used to winning tosses"
— IndianPremierLeague (@IPL) April 22, 2021@imVkohli #RCB have the toss and they will bowl first against #RR #VIVOIPL pic.twitter.com/a0bX6JNGak
കോഹ്ലിയുടെ ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. മത്സരത്തില്‍ ടോസ് നേടിയ വീരാട് കോഹ്ലി രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ചു.