റസ്സലിന്റെ നിർണ്ണായക വിക്കറ്റ് വീഴ്ത്തിയ തന്ത്രം ആരുടേത് : ആകാംഷ പൊളിച്ച് ധോണിയുടെ മറുപടി

wqlqrianej7o1dgh 1618894482

ഐപിഎല്ലിലെ ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിനെ 18 റൺസിന്‌ തോൽപ്പിച്ചിരുന്നു .
സീസണിൽ ചെന്നൈ ടീമിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത് .
ചെന്നൈ ടീം ഉയർത്തിയ 220 റൺസെന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നിരയിൽ  റസ്സൽ ,
കമ്മിൻസ് എന്നിവർ ബാറ്റിങ്ങിൽ പോരാട്ടം നയിച്ചെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കുവാൻ കഴിഞ്ഞില്ല .കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ്  ചെന്നൈയുടെ  വിജയ പ്രതീക്ഷകളെ സംശയത്തിലാക്കിയിരുന്നു .22 പന്തില്‍ 54 റണ്‍സടിച്ച റസല്‍ സാം കറന്‍റെ പന്തില്‍ ബൗള്‍ഡായി .

എന്നാൽ ക്രിക്കറ്റ് ലോകത്തിപ്പോൾ വളരെയേറെ  ചർച്ചയാകുന്നതും വിൻഡീസ് താരത്തെ  പുറത്താക്കുവാൻ ചെന്നൈ സൂപ്പർ കിങ്‌സ് തന്ത്രമാണ് .
ഓഫ് സൈഡില്‍ ഫീല്‍ഡ‍ര്‍മാരെ നിരത്തി നിര്‍ത്തി  കറന്‍ ലെഗ് സ്റ്റംപിലെറിഞ്ഞ പന്ത് റസല്‍  ലീവ് ചെയ്തെങ്കിലും താരം  ബൗള്‍ഡാവുകയായിരുന്നു .പുറത്തായ റസലിന് പോലും കുറച്ചുനേരത്തെക്ക് തന്റെ വിക്കറ്റ്  വിശ്വസിക്കാനായില്ല .
ഓഫ് സൈഡില്‍ ഫീല്‍ഡര്‍മാനെ നിര്‍ത്തി ലെഗ് സ്റ്റംപില്‍ പന്തെറിയാനുള്ള തന്ത്രം ആരുടേതാണെന്നായിരുന്നു ക്രിക്കറ്റ്  ലോകത്തിലെയും പ്രധാന സംശയം .
മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ അവതാരകന്‍ അലന്‍ വില്‍കിന്‍സ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ  ധോണിയോട് ഇതേ ചോദ്യം ആവർത്തിച്ചിരുന്നു .ധോണി ഇതിന് നൽകിയ മറുപടിയാണിപ്പോൾ ഏറെ വൈറലായിരിക്കുന്നത് .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

“അതൊരിക്കലും ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല .അത് അങ്ങനെ സംഭവിച്ചു .സംഭവിച്ചു കഴിഞ്ഞാല്‍ വേണമെങ്കില്‍ നമുക്ക് അത് ടീം ഒരുമിച്ച്    മുന്‍കൂട്ടി ആസൂത്രണം ചെയ്ത്  നടപ്പാക്കിയതാണെന്നൊക്കെ  പറയാം. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ അത് ആരും മുൻകൂട്ടി കണ്ടതൊന്നും അല്ല  .റസ്സൽ പുറത്തായ  പന്തിന് തൊട്ട് മുൻപത്തെ  ഓവറില്‍ താക്കൂർ  ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞ പന്തുകളില്‍ റസല്‍  അനായാസം സ്കോര്‍ ചെയ്തിരുന്നു. അതുകൊണ്ട് ലെഗ് സ്റ്റംപില്‍ എറിഞ്ഞു എന്നൊക്കെ പറയാം. എന്നാൽ സാം കരൺ വീഴ്ത്തിയ ആ വിക്കറ്റ് അപ്രതീക്ഷതമായി തന്നെ  സംഭവിച്ചതാണ് ” മഹേന്ദ്ര സിംഗ് ധോണി തുറന്ന് പറഞ്ഞു .

Scroll to Top