ഹൈദരബാദിനു വന്‍ തിരിച്ചടി. നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.

സണ്‍റൈസേഴ്സ് ഹൈദരബാദ് പേസ് ബോളര്‍ നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദിനു വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ടീമിന്‍റെ ഡെത്ത് ബോളര്‍ സ്പെഷ്യലിസ്റ്റായ നടരാജന്‍ അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നില്ലാ. ടീമിന്‍റെ ഡയറക്ടറായ ടോം മൂഡി നടരാജന് വിശ്രമം അനുവദിച്ചതാണ് എന്നാണ് അറിയിച്ചത്. നടരാജന് പകരം ഖലീല്‍ അഹമ്മദ് ടീമില്‍ ഇടം നേടി.

കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് നതടരാജന് ഐപിഎല്‍ നഷ്ടമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് ഭേദമാകുന്നതിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പോകും.

Read More  കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചത് ഈ ന്യൂസിലന്‍റ് ഇതിഹാസ താരം. ജസ്പ്രീത് ബൂംറ പറയുന്നു.