എന്റെ ഫോമിനെ കുറിച്ച് ആശങ്കയില്ല :മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് കോഹ്ലി

images 2022 01 08T133842.639

സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യത്തെ ടെസ്റ്റ്‌ പരമ്പര ജയം ലക്ഷ്യമാക്കുന്ന ടീം ഇന്ത്യക്ക് വളരെ അധികം പ്രധാനമാണ് നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റ്‌ മത്സരം. ഒന്നാം ടെസ്റ്റിൽ ആധികാരിക ജയം കരസ്ഥമാക്കി ടീം ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കി എങ്കിലും രണ്ടാം ടെസ്റ്റിലെ ഏഴ് വിക്കറ്റ് തോൽവി ഒരു കനത്ത തിരിച്ചടിയായി മാറി. കേപ്ടൗണിൽ റെക്കോർഡുകൾ അത്രത്തോളം അനുകൂലമല്ലെങ്കിലും മത്സരം ജയിക്കാൻ കഴിയുമെന്നാണ് ടീം ഇന്ത്യയും ഒപ്പം ആരാധകരും വിശ്വസിക്കുന്നത്.

രണ്ടാം ടെസ്റ്റിൽ പരിക്ക് കാരണം വിട്ടുനിന്ന വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിൽ നായകൻ റോളിൽ എത്തുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്‌ അടക്കം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ ആശങ്കകൾക്ക്‌ എല്ലാം തന്നെ അവസാനം കുറിക്കുകയാണ് കോഹ്ലി. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ന് പ്രസ്സ് മീറ്റിൽ എത്തിയ കോഹ്ലി താൻ പൂർണ്ണ ഫിറ്റ്നസ് നേടിയെന്നും അവസാന ടെസ്റ്റിൽ കളിക്കുമെന്നും വിശദമാക്കി. കൂടാതെ മൂന്നാം ടെസ്റ്റിൽ എല്ലാവിധ മികച്ച പോരാട്ടം താനും ടീമും ഉറപ്പായും പുറത്തെടുക്കുമെന്നും വിരാട് കോഹ്ലി ഉറപ്പ് നൽകി.

എന്നാൽ എല്ലാവരും തന്റെ മോശം ബാറ്റിങ് ഫോമിൽ ഉയർത്തുന്നതായ ആശങ്കകൾക്കും കോഹ്ലി മറുപടി നൽകി. “എന്നെ സംബന്ധിച്ചിടത്തോളം ടീമിന്റെ ജയം മാത്രമാണ് പ്രധാനം.ചിലപ്പോൾ എല്ലാം കായിക രംഗത്ത് നിങ്ങൾ ഏത് എല്ലാം രീതിയിൽ ശ്രമിച്ചാലും കാര്യങ്ങൾ ആ അർഥത്തിൽ പോകില്ല. എന്നാൽ കഴിഞ്ഞ കാലയളവിൽ ഞാൻ അനേകം മികച്ച പാർട്ണർഷിപ്പ് ഭാഗമായി തന്നെ ബാറ്റ് ചെയ്തിട്ടുണ്ട്.ഞാൻ എല്ലാവരും നോക്കുന്ന ഒരു റോളിലാണ് എങ്കിലും ഞാൻ അതേ കുറിച്ച് ചിന്തിക്കില്ല ” കോഹ്ലി അഭിപ്രായം വ്യക്തമാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അതേസമയം താൻ കേപ്ടൗണിൽ കളിക്കാൻ പൂർണ്ണമായും റെഡിയാണെന്ന് പറഞ്ഞ വിരാട് കോഹ്ലി ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ് ഫിറ്റ്നസ് കുറിച്ചും മനസ്സ് തുറന്നു. “ഞാൻ കേപ്ടൗണിൽ കളിക്കാൻ ഫിറ്റ്നസ് നേടിയെങ്കിലും ഫാസ്റ്റ് ബൗളർ സിറാജ് നൂറ്‌ ശതമാനം ഫിറ്റ്നസ് നേടിയിട്ടില്ല. അതിനാൽ തന്നെ മൂന്നാം ടെസ്റ്റിൽ അവൻ കളിക്കില്ല.ടീം ഒരിക്കലും ഒരു ഫാസ്റ്റ് ബൗളറുടെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല.” കോഹ്ലി വെളിപ്പെടുത്തി.

Scroll to Top