ഐസിസി ടി :20 ലോകകപ്പിന് അത്യന്തം നാടകീയമായി തന്നെ അവസാനം കുറിച്ചുവെങ്കിൽ പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ വരാനുള്ളത് വളരെ ഏറെ നിർണായകവും വാശിയേറിയതുമായ പോരാട്ടങ്ങൾ തന്നെയാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ടെസ്റ്റ് പരമ്പരകൾക്ക് ഒപ്പം ക്രിക്കറ്റ് ലോകം നോക്കി കാണുന്ന ആഷസിന് ഈ വർഷം തുടക്കം കുറിക്കും. ടി :20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീം ഈ ഒരു ആത്മവിശ്വാസവുമായി കളിക്കാനായി ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ആഷസിൽ നേട്ടം കൊയ്യുവാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നത്.
എന്നാൽ വരാനിരിക്കുന്ന ആഷസിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോൾ തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർ. ഇംഗ്ലണ്ട് ടീമിനായി മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന ബട്ട്ലർ ടി :20ലോകകപ്പിൽ സെഞ്ച്വറി അടിച്ചെടുത്തിരുന്നു. തന്റെ ഫോമിനെ കുറിച്ചും ആഷസിൽ താൻ കളിക്കാൻ ഉദ്ദേശിക്കുന്ന ശൈലിയെ കുറിച്ചും വാചാലനായ ബട്ട്ലർ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ കുറിച്ചും അഭിപ്രായപെട്ടു. റിഷാബ് പന്തിന്‍റെ ശൈലിയിൽ കളിക്കാൻ താൻ ശ്രമിക്കും എന്നും ബട്ട്ലർ വിശദീകരിക്കുന്നു.
“ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീം പരമ്പരയിൽ എങ്ങനെയാണോ റിഷാബ് പന്ത് ബാറ്റ് ചെയ്തത് അങ്ങനെയാണ് ഞാനും കളിക്കാൻ ഉദ്ദേശിക്കുന്നത്.ആ ഒരു പര്യടനത്തിൽ എങ്ങനെയാണോ പന്ത് ഓസ്ട്രേലിയൻ ബൗളർമാരെ എല്ലാം അടിച്ച് കളിച്ചത് അത് താൻ വളരെ ഏറെ ആസ്വദിച്ചു.പ്രതിരോധവും വളരെ മികച്ച ആക്രമണവും ഒരുമിച്ചുള്ള റിഷാബ് പന്ത് ശൈലി കൂടുതൽ റൺസ് നേടാൻ സഹായിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം “ബട്ട്ലർ പറഞ്ഞു