❛പുതിയ ഇന്ത്യന്‍ ടീമില്‍❜ കോഹ്ലിയുടെ റോള്‍ എന്ത് ? രോഹിത് ശര്‍മ്മ പറയുന്നു

ഐസിസി ടി20 ലോകകപ്പിനു ശേഷം വമ്പന്‍ മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ സംഭവിച്ചട്ടുള്ളത്. രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ചായി എത്തിയപ്പോള്‍ വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടി20 ടീമിന്‍റെ ക്യാപ്റ്റന്‍. ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്നും വീരാട് കോഹ്ലി വിശ്രമം എടുത്തിരുന്നു.

സൗത്താഫ്രിക്കകെതിരെയുള്ള പരമ്പരയിലായിരക്കും കോഹ്ലിയെ ഇനി ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ കാണാന്‍ സാധിക്കാം. അടുത്ത ടി20 ലോകകപ്പ് എത്താന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ വീരാട് കോഹ്ലിയുടെ ടീമിലെ റോള്‍ പറയുകയാണ് നിയുക്ത ക്യാപ്റ്റനായ രോഹിത് ശര്‍മ്മ.

317902

” വീരാട് കോഹ്ലിയുടെ റോള്‍ മാറില്ലാ. അദ്ദേഹം ഇത്രയും കാലം എന്താണോ ടീമിനായി ചെയ്തത് അതുതന്നെ തിരിച്ചെത്തുമ്പോഴും അദ്ദേഹം തുടരും എന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. കോഹ്ലി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും അദ്ദേഹത്തെപ്പോലൊരു ബാറ്ററുടെ സാന്നിധ്യവും ടീമിന്‍റെ കരുത്തുകൂട്ടുകയെ ഉള്ളുവെന്നും രോഹിത് കൂട്ടിചേര്‍ത്തു. ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരക്ക് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് രോഹിത് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്.

3 ടി20 മത്സരങ്ങളോടെയാണ് പരമ്പര തുടങ്ങുക. കെയ്ന്‍ വില്യംസന്‍റെ അഭാവത്തില്‍ ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍. കാണ്‍പൂരും, മുംബൈയുമാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.