ഞാന്‍ കാത്തിരിക്കുന്നത് ഈ പോരാട്ടത്തിനു വേണ്ടി. സേവാഗ് പറയുന്നു.

ജൂണ്‍ 18 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ദിവസം. വീരാട് കോഹ്ലിയുടെ ഇന്ത്യയും കെയിന്‍ വില്യംസണിന്‍റെ ന്യൂസിലന്‍റും ഏറ്റമുട്ടുമ്പോള്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു പോരാട്ടമാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് പ്രതീക്ഷിച്ചിരിക്കുന്നത്.

ബോര്‍ട്ടും രോഹിത് ശര്‍മ്മയും തമ്മിലുള്ള പോരാട്ടത്തിനായാണ് വിരേന്ദര്‍ സേവാഗ് കാത്തിരിക്കുന്നത്. സെറ്റായി നില്‍ക്കുന്ന രോഹിത് ശര്‍മ്മ, ബോള്‍ട്ടിനെ ഓപ്പണിംഗ് സ്പെല്ലില്‍ നേരിടുന്നത് ഒരു വിരുന്നായിരിക്കും. ട്രെന്‍റ് ബോള്‍ട്ട് – ടീം സൗത്തി കോംമ്പിനേഷന്‍ ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും എന്നും സേവാഗ് മുന്നറിയിപ്പ് നല്‍കി.

ഇതിനു മുന്‍പ് 2014 ലാണ് രോഹിത് ശര്‍മ്മ ഇംഗ്ലണ്ടില്‍ ടെസറ്റ് കളിച്ചത്. 2 ഇന്നിംഗ്സില്‍ നിന്നായി 34 റണ്ണാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഇംഗ്ലണ്ടില്‍ ഓപ്പണിംഗ് ചെയ്യാനെത്തുന്നത്. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ്മ റണ്‍സ് കണ്ടെത്തും എന്ന് ഒരു സംശയവുമില്ലാ എന്ന് സേവാഗ് പറഞ്ഞു.

വരാനിരിക്കുന്ന ഇംഗ്ലണ്ട് സമ്മര്‍ രോഹിത് ശര്‍മ്മയുടേതാണ് എന്നാണ് പ്രവചിച്ചിരിക്കുന്നത്. ” ഏതൊരു ഓപ്പണറേയും പോലെ ആദ്യ പത്ത് ഓവറുകളില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ന്യൂബോള്‍ നോക്കി കളിച്ച് സാഹചര്യം മനസ്സിലാക്കണം. ഇത്തവണ അവന്‍റെ ( രോഹിത് ശര്‍മ്മ ) ഷോട്ടുകള്‍ കാണിക്കാനുള്ള അവസരമാണിത് എന്ന് ഉറപ്പുണ്ട് ” സേവാഗ് നിര്‍ദ്ദേശം നല്‍കി.

ടീം കോമ്പിനേഷന്‍

Ashwin and Jadeja

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി ഇന്ത്യയുടെ തലവേദനയാണ് ടീം കോമ്പിനേഷന്‍. നാലു പേസര്‍മാരെ വേണോ അതോ മൂന്ന് പേസര്‍മാരെയും രണ്ട് സപിന്‍ ബോളര്‍മാരെയും ഉള്‍പ്പെടുത്തണമോ എന്നാണ് വീരാട് കോഹ്ലിയുടെ തലവേദന.

ഇന്ത്യന്‍ ടീം ജഡേജ – അശ്വിന്‍ എന്നിവരുമായി ഫൈനലില്‍ ഇറങ്ങണമെന്നാണ് വീരേന്ദര്‍ സേവാഗിന്‍റെ അഭിപ്രായം. ഇരുവരും ബാറ്റിംഗ് ശക്തി വര്‍ധിപ്പിക്കുമെന്നും, സ്പിന്‍ കൂട്ടുകെട്ട് നാലാം ദിവസവും അഞ്ചാ ദിവസവും ഫലം ചെയ്യുമെന്നാണ് മുന്‍ ഓപ്പണറുടെ വാദം.

Previous articleഅനുഷ്‍ക്ക് ചായ കൊടുത്തപ്പോൾ കളിയാക്കി :ടീം ജയിക്കുമ്പോൾ അവർ എന്ത് പറയും -ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ
Next articleലങ്കക്ക് പറക്കുന്ന ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ :ഇത് അപൂർവ്വ സംഭവം