“പവർപ്ലേയിൽ പന്തെറിയാൻ ഞാൻ തയാറായിരുന്നു. പിച്ചിന്റെ സ്ലോനെസ് സഹായിച്ചു “: അക്ഷർ

ezgif 3 13feaa0935

68 റൺസിന്റെ കൂറ്റൻ വിജയമാണ് സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ വിജയത്തിന് പ്രധാന ഘടകമായി മാറിയത് അക്ഷർ പട്ടേലിന്റെ ഉഗ്രൻ ബോളിംഗ് പ്രകടനമായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ ഇംഗ്ലണ്ട് മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ പിഴുതെറിഞ്ഞ് ഇന്ത്യയെ മുൻപിലെത്തിക്കാൻ അക്ഷറിന് സാധിച്ചു.

മത്സരത്തിൽ 4 ഓവറുകളിൽ 23 റൺസ് മാത്രം വിട്ടുനൽകിയ അക്ഷർ പട്ടേൽ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും അക്ഷറിനെയായിരുന്നു. ഇന്ത്യയുടെ വിജയത്തിലെ തന്റെ പ്രകടനത്തെ പറ്റി അക്ഷർ സംസാരിക്കുകയുണ്ടായി.

383892

പിച്ച് വളരെ സ്ലോ ആയിരുന്നതിനാൽ, താൻ പരമാവധി സ്ലോയിൽ പന്തെറിയാനാണ് ശ്രമിച്ചത് എന്ന് അക്ഷർ പട്ടേൽ പറഞ്ഞു. “മുൻപ് ഞാൻ പവർപ്ലേ ഓവറുകളിൽ പന്തറിഞ്ഞിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും പവർപ്ലെയിൽ പന്തറിയാൻ ഞാൻ തയ്യാറായിരുന്നു. അതു തന്നെയായിരുന്നു ഞങ്ങളുടെ തന്ത്രം. ഈ വിക്കറ്റിൽ പന്ത് പല സമയത്തും ബൗൺസ് ഇല്ലാതെയും മറ്റും കാണപ്പെട്ടു. അതുകൊണ്ട് കൃത്യമായ ഏരിയകളിൽ പന്തറിയുക എന്നതായിരുന്നു എന്റെ കർത്തവ്യം. വിക്കറ്റ് വളരെ സ്ലോ ആയിരുന്നു. അതിനാൽ പരമാവധി സ്ലോയിൽ പന്തറിയാനാണ് ഞാൻ ശ്രമിച്ചത്. അത് എന്നെ സംബന്ധിച്ച് ഗുണം ചെയ്തു.”- അക്ഷർ പറഞ്ഞു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

“ഈ പിച്ചിൽ വളരെ സ്പീഡിൽ പന്തറിഞ്ഞാൽ അത് ബാറ്റർമാർക്ക് അനായാസം റൺസ് കണ്ടെത്താനുള്ള ഒരു മാർഗമായി മാറും. ഞങ്ങളുടെ ബാറ്റർമാർ ഇന്നിംഗ്സിന് ശേഷം പിച്ചിനെ സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. വിക്കറ്റ് അത്ര അനായാസമല്ല എന്നാണ് അവർ പറഞ്ഞത്. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ച് 160 ഒരു നല്ല സ്കോർ ആയിരുന്നു. മത്സരത്തിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ഒരു കിടിലൻ കൂട്ടുകെട്ട് ഞങ്ങൾക്ക് സമ്മാനിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ സ്വന്തമാക്കാനും സ്ട്രൈക് റൊട്ടേറ്റ് ചെയ്ത് റൺസ് ഉയർത്താനും അവർക്ക് സാധിച്ചിരുന്നു.”- അക്ഷർ പട്ടേൽ കൂട്ടിച്ചേർത്തു.

383889

“ഇപ്പോൾ ഞാൻ ഫൈനലിനെപ്പറ്റിയോ, ബാർബഡോസിനെ പറ്റിയോ ചിന്തിക്കുന്നില്ല. ഞാൻ ആദ്യം ചെയ്യാൻ പോകുന്നത് മത്സരത്തിലെ താരത്തിനുള്ള ഈ സമ്മാനം ആഘോഷിക്കാനാണ്.”- അക്ഷർ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയ്ക്കായി നിർണായകമായ പ്രകടനം തന്നെയാണ് അക്ഷർ മത്സരത്തിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ട് നിരയിലെ അപകടകാരികളായ ബട്ലർ, മോയിൻ അലി, ജോണി ബയർസ്റ്റോ എന്നിവരുടെ വിക്കറ്റുകളാണ് അക്ഷർ പിഴുതെറിഞ്ഞത്.

ഇതോടെ ഇംഗ്ലണ്ടിന്റെ അടിവേര് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് വന്ന ഇംഗ്ലണ്ട് ബാറ്റർമാർക്കാർക്കും തന്നെ മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല.

Scroll to Top