പരമ്പര നമുക്ക് തന്നെ നേടാം :ഇവരെ ശ്രദ്ധിക്കണം -മനസ്സ് തുറന്ന് ജാഫർ

IMG 20210717 082038

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇന്ത്യൻ ടീമിലെ ഏതൊക്കെ താരങ്ങൾ അന്തിമ പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്നതാണ് പ്രധാന സർപ്രൈസ്. ആരാധകർ പലരും യുവ നിര ആദ്യമായി സീനിയർ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ പോരാട്ടം തീവ്രമാകും എന്നാണ് വുശ്വസിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ നിലവിലെ ചെയർമാൻ കൂടിയായ രാഹുൽ ദ്രാവിഡാണ്. മുൻപ് അണ്ടർ 19 ടീമിനെയും ഒപ്പം ഇന്ത്യൻ എ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള രാഹുൽ ദ്രാവിഡിനും ഈ പരമ്പര പ്രധാനമാണ്.

എന്നാൽ ഏകദിന , ടി :20 പരമ്പരകൾ ഉൾപ്പെടുന്ന ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീം പൂർണ്ണ വിജയം കരസ്ഥമാക്കുമെന്ന് ആരാധകർ പലരും വിലയിരുത്തുമ്പോൾ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്ക് വെക്കുകയാണ് മുൻ ഇന്ത്യൻ താരവും ഒപ്പം ക്രിക്കറ്റ്‌ നിരീക്ഷകനുമായ വസീം ജാഫർ. പരമ്പരകളിൽ ഇന്ത്യൻ ടീമാകും ജയിക്കുകയെന്നതിൽ ആർക്കും തന്നെ സംശയം വേണ്ട എന്ന് വിശദമാക്കിയ വസീം ജാഫർ സ്‌ക്വാഡിലെ ചില യുവ താരങ്ങളെയാണ് നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ടത് എന്നും വ്യക്തമാക്കി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“ഇന്ത്യൻ ടീം രണ്ട് പരമ്പരകളും ജയിക്കും എന്നതിൽ ആർക്കും സംശയം വേണ്ട. ഇന്ത്യ, ശ്രീലങ്ക ടീമുകളിൽ ഏറ്റവും മികച്ച ടീമും ഒപ്പം പരമ്പര ജയിക്കുവാൻ എളുപ്പം കഴിയുന്ന ടീമും ഇന്ത്യയാണ്. ഒരുപിടി പ്രധാന യുവ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട് എങ്കിലും ഇവർ നാല് താരങ്ങളിൽ തന്നെയാണ് എന്റെ പ്രതീക്ഷയും ഒപ്പം ശ്രദ്ധയും “ജാഫർ പ്രവചിച്ചു.

”പൃഥ്വി ഷാ, ദേവദത്ത്  പടിക്കൽ, സഞ്ജു സാംസൺ,വരുൺ ചക്രവർത്തി, ഋതുരാജ് ഗെയ്ക്ഗ്വാദ് തുടങ്ങിയവരുടെ പ്രകടനത്തിലാണ് എന്റെ നോട്ടം ” വസീം ജാഫർ പറഞ്ഞു.

Scroll to Top