ഇത് ഒരുപാട് തവണ ചെയ്തിട്ടുള്ളതാണ്. ഇത്തവണെയും ചെയ്യാന്‍…..വിശ്വാസത്തോടെ റിങ്കു സിങ്ങ് പറയുന്നു.

rinku singh collage

2024 ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ വിജയത്തോടെ ആരംഭിച്ചു. ഹൈ സ്കോറിങ്ങ് ത്രില്ലറില്‍ ഒരു പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചെങ്കിലും തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചെത്തി.

എന്നാല്‍ ക്രീസില്‍ കൂളായി നിന്ന റിങ്കു സിങ്ങ് ഇന്ത്യയെ വിജയിപ്പിച്ചു. നാടകീയത നിറഞ്ഞ അവസാന ഓവറില്‍ താന്‍ വളരെ ആത്മവിശ്വാസത്തില്‍ ആയിരുന്നു എന്ന് മത്സര ശേഷം റിങ്കു സിങ്ങ് പറഞ്ഞു. ”എനിക്ക് എന്നില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ ഇത് ഒരുപാട് തവണ ചെയ്തിട്ടുണ്ട്. ഞാന്‍ ഇതും ജയിപ്പിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. ” ജിയോ സിനിമയോട് റിങ്കു പറഞ്ഞു.

rinku singj

അവസാന പന്തില്‍ 1 റണ്‍ വേണമെന്നിരിക്കെ സ്ട്രെയിറ്റ് സിക്സ് അടിച്ചായിരുന്നു റിങ്കുവിന്‍റെ ഫിനിഷിങ്ങ്. സീന്‍ ആബട്ട് നോബോള്‍ എറിഞ്ഞതോടെ അത് സിക്സായി കണക്കിലെടുത്തില്ലാ. അവസാന ഓവറില്‍ വിജയിക്കാന്‍ 7 റണ്‍സായിരുന്നു വേണ്ടത്. അതിനു മുന്‍പത്തെ നതാന്‍ എല്ലിസിന്‍റെ ഓവറില്‍ കുറച്ച് ഡോട്ട് ബോളുകള്‍ വന്നിരുന്നു.

See also  വീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.

ഇത് പ്രഷര്‍ ആക്കിയോ എന്ന ചോദ്യത്തിനു റിങ്കുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ” ഞാന്‍ സ്ഥിരമായി ആറാം നമ്പറിലാണ് കളിക്കുന്നത്. അവസാന ഐപിഎല്ലിലും ഈ സ്ഥാനത്താണ് കളിക്കുന്നത്. അവിടെ കളിച്ചപ്പോലെ ഇവിടെയും ചെയ്യാന്‍ കഴിയും എന്ന വിശ്വാസം ഉണ്ടായിരുന്നു” റിങ്കു സിങ്ങ് പറഞ്ഞു നിര്‍ത്തി.

വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 26 ന് തിരുവന്തപുരത്ത് നടക്കും.

Scroll to Top