ഇന്ത്യൻ ടെസ്റ്റ് ടീം വൺഡൗൺ ബാറ്റ്സ്മാൻ ആയി ഹനുമാ വിഹാരിയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏറെ കാലമായി ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന നിലവിലെ വൺഡൗൺ ബാറ്റ്സ്മനായ ചേതേശ്വർ പൂജാരയ്ക്ക് പകരക്കാരനാകാൻ അർഹനാണ് ഹനുമ വിഹാരി എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്.
നാളെയാണ് ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം മോഹലിയിൽ തുടങ്ങുന്നത്. കേ.എൽ രാഹുൽ ടെസ്റ്റ് പരമ്പരയിൽ ഉണ്ടാവുകയില്ല.ആ സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്ക്ക് ഒപ്പം മായങ്ക് അഗർവാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണം എന്നും,മൂന്നാം നമ്പർ ബാറ്റ്സ്മാൻ ആയി ഇറങ്ങുവാൻ ഹനുമ വിഹാരിയും ശുബ്മാൻ ഗില്ലും ഉണ്ടാകുമ്പോൾ താൻ വിഹാരിയെ തിരഞ്ഞെടുക്കുമെന്നും വസീം ജാഫർ പറഞ്ഞു.
സിഡ്നിയിൽ നടന്ന പരമ്പക്ക് ശേഷം വിഹാരിക്ക് വേണ്ട അവസരങ്ങൾ ലഭിച്ചില്ല എന്നും മുന്‍ താരം പറഞ്ഞു. വിഹാരി അവസരങ്ങൾ കളഞ്ഞട്ടില്ലാ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും,അത് കൊണ്ട് ഇ അവസരം വിഹാരിക്ക് നൽകണം എന്നും വസീം ജാഫർ അഭിപ്രായപ്പെട്ടു.
മൊഹാലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ 3 ഫാസ്റ്റ് ബൗളെഴ്സിനെ ഉൾപ്പെടുത്തണം എന്നും താരം അഭിപ്രായപ്പെട്ടു. ഇഷാന്ത് ശർമ്മ ഈ മൽസരത്തിന് ഇല്ലാത്തത് കൊണ്ട് പകരം സിറാജ് ആയിരിക്കും ആ സ്ഥാനത്ത് എത്തുക.സിറാജിന് പുറമേ ബുംറയും ഷമിയും ആയിരിക്കും പേസർമാരായി ഉണ്ടാവുക.എന്നാൽ ജഡേജക്കൊപ്പം സ്പിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതല ഏറ്റെടുക്കുവാൻ അശ്വിൻ ഉണ്ടാകുമോ എന്നത് സംശയമാണ്. ഫിറ്റ്നസ് ടെസ്റ്റ് ക്ലിയർ ചെയ്തെങ്കിലും മാനേജ്മെൻറ് ഇതുവരെ അവസാന തീരുമാനം എടുത്തിട്ടില്ല. അശ്വിൻ കളിക്കുന്നി ല്ലെങ്കിൽ പകരക്കാരനായി ജയന്ത് യാദവ് എത്താനാണ് സാധ്യത.