ഓപ്പണിങ്ങിൽ ഈ യുവ താരം പൊളിക്കും : വാനോളം പുകഴ്ത്തി മുൻ കോച്ച്

WhatsApp Image 2022 02 26 at 9.40.08 PM

ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടുക എന്നുള്ള ഒരൊറ്റ സ്വപ്നത്തിലാണ് രോഹിത് ശർമ്മയും സംഘവും ഇപ്പോൾ. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കാനായി ഇന്ത്യൻ ടീമിൽ അനേകം മാറ്റങ്ങളാണ് നടക്കുന്നത്. സ്റ്റാർ ഓപ്പണറൂം നായകനുമായ രോഹിത്തിന് ഒപ്പം ആരാകും വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഓപ്പണർ റോളിൽ എത്തുക എന്നുള്ള ചോദ്യം സജീവമായി തുടരുമ്പോൾ വ്യത്യസ്തമായൊരു അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ബാറ്റിങ് കോച്ചായ സഞ്ജയ്‌ ബാംഗർ. സഞ്ജു സാംസൺ, ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്ഗ്വാദ് തുടങ്ങിയ ഓപ്ഷനുകൾ ഓപ്പണിങ്ങിൽ നിലവിൽ ഇന്ത്യൻ ടീമിന് മുൻപിലുണ്ട് എങ്കിലും വിക്കെറ്റ് കീപ്പിങ് ഓപ്ഷൻ കൂടിയായ ഇഷാൻ കിഷൻ രോഹിത്തിനും ഒപ്പം ഓപ്പണർ റോളിൽ എത്തണമെന്നാണ് മുൻ ബാറ്റിങ് കോച്ചിന്‍റെ അഭിപ്രായം.

“വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയിൽ നമ്മൾ കണ്ടത് ഇഷാൻ കിഷന്റെ ഒരു നിരാശജനകമായ പ്രകടനം തന്നെയാണ്.എന്നാൽ ലങ്കക്ക് എതിരായ ഒന്നാമത്തെ ടി :20യിൽ നമ്മൾ എന്താണ് ഇഷാൻ കിഷന്‍റെ മികവെന്ന് മനസ്സിലാക്കി. ഇഷാൻ കിഷൻ ലങ്കക്ക് എതിരെ 85 റൺസ്‌ നേടി തന്റെ ക്ലാസ്സ്‌ ബാറ്റിങ് മികവ് പുറത്തെടുത്ത്.തുടക്ക ഓവറുകളിൽ തന്നെ താളം കണ്ടെത്താൻ കഴിഞ്ഞാൽ അതിവേഗം സ്കോർ ഉയർത്തി മുൻപോട്ട് പോകുന്ന ഒരു ബാറ്റ്‌സ്മാനാണ് ഇഷാൻ കിഷൻ”സഞ്ജയ് ബാംഗർ വാചാലനായി.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.
IMG 20220224 WA0516

“ഇഷാൻ കിഷൻ ഓപ്പണിങ് റോളിൽ എത്തണമെന്നാണ് എന്റെ വിശ്വാസം. പവർപ്ലേ ഓവറുകളിൽ ഇന്ത്യക്ക് ആവശ്യം റൺസ്‌ അതിവേഗം അടിച്ചെടുക്കാനായി കഴിയുന്ന ഇഷാൻ കിഷനെ പോലൊരു താരത്തെയാണ്.ഇന്ത്യക്ക് ആവശ്യമുള്ള സ്‌ട്രൈക്കറ്റ് റേറ്റിലാണ്  ഇഷാൻ കിഷൻ കളിക്കാറുള്ളത്. എനിക്ക് വിശ്വാസമുണ്ട് അവൻ കഴിവിന്റെ എഴുപത് :എൻപത് ശതമാനം പുറത്തെടുത്താൻ പോലും ടീം മാനേജ്മെന്റ് ഹാപ്പിയാകും “മുൻ ബാറ്റിങ് കോച്ച് നിരീക്ഷിച്ചു.

Scroll to Top