എനിക്ക് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധിക്കും : മത്സരശേഷം ജഡേജ പറയുന്നു

ശ്രീലങ്കക്ക് എതിരായ ഇന്നലത്തെ രണ്ടാം ടി :20യിൽ ഇന്ത്യൻ സംഘം ഏഴ് വിക്കെറ്റ് ജയം സ്വന്തമാക്കിയപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ പ്രകടനമാണ്.184 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീമിനായി ജഡേജ അവസാനത്തെ ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ജയം ഒരുക്കിയത്.

സഞ്ജു സാംസൺ പുറത്തായ ശേഷം പതിവിൽ നിന്നും വ്യത്യസ്തമായി അഞ്ചാം നമ്പറിൽ എത്തിയ ജഡേജ നേരിട്ട ആദ്യത്തെ ബോൾ തന്നെ ഫോർ അടിച്ചാണ് ആരംഭിച്ചത്. ശേഷം തുടർച്ചയായ അറ്റാക്കിങ് ഷോട്ടുകൾ കളിച്ച ജഡേജ ഇന്ത്യൻ ജയം അതിവേഗം സ്വന്തമാക്കി. വെറും 18 ബോളിൽ നിന്നും 7 ഫോറും 1 സിക്സ് അടക്കം 45 റൺസ്‌ അടിച്ച ജഡേജ തനിക്ക് ബാറ്റിങ്ങിൽ പുതിയ അവസരങ്ങൾ നൽകുന്ന നായകൻ രോഹിത് ശർമ്മയെ കുറിച്ച് വാചാലനായി.

4200f650 5296 45b7 84f6 a83c1610f9cb

“ഞാൻ ഏറ്റവും അധികം ഇപ്പോൾ കടപെട്ടിരിക്കുന്നത് നായകനായ രോഹിത് ശർമ്മയോടാണ്.അദ്ദേഹം എന്നിൽ വിശ്വാസം അർപ്പിക്കുകയും കൂടാതെ എനിക്ക് റൺസ്‌ നേടാനായി സാധിക്കുമെന്നുള്ള ആത്മവിശ്വാസവും നൽകി.എപ്പോളെല്ലാം എനിക്ക് ടീമിന് വേണ്ടി അവസരം ലഭിച്ചാലും അത്‌ എല്ലാം അർഥത്തിലും ഉപയോഗിക്കാനായി ഞാൻ ശ്രമിക്കും.ഞാൻ ടീമിന്റെ സാഹചര്യം അനുസരിച്ച് റൺസ്‌ നേടാനായി മാക്സിമം ശ്രമിക്കും “ജഡേജ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

611c8aa1 a008 457e 9411 6740ad363c6f

“എനിക്ക് വളരെ അധികം സന്തോഷം തോന്നുണ്ട്. എനിക്ക് ടീമിനായി ഇനിയും ഇത്തരം ഇന്നിങ്സ് കളിക്കാനായി കഴിയും എന്നാണ് വിശ്വാസം. ടീമിനെ നിർണായക സമയത്ത് ജയത്തിലേക്ക് നയിക്കാനായി സാധിച്ചതിൽ വളരെ സന്തോഷം.ഞാൻ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്നതും ഇഷ്ടപെടുന്നുണ്ട്. ടീമിനായി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാനും കൂടാതെ നിർണായക സമയം അതിവേഗം സ്കോർ ഉയർത്താനും എനിക്ക് കഴിയുമെന്നുള്ള വിശ്വാസമുണ്ട് “ജഡേജ വാചാലനായി.