ഞാൻ എന്റെ പ്രകടനം അദ്ദേഹത്തിന് സമർപ്പിക്കുന്നു :വാചാലനായി ജഡേജ

20220305 154435

രണ്ടാം ദിനം സെഞ്ചുറിയുമായി തിളങ്ങിയ ജഡേജ മൂന്നാം ദിനം ലങ്കൻ ഇന്നിങ്സിലെ 5 വിക്കറ്റുകൾ വീഴ്ത്തിയാണ് കയ്യടികൾ നേടിയത്. ഒന്നാം ഇന്നിങ്സിൽ 175 റൺസുമായി പുറത്താകാതെ നിന്ന ജഡേജ തന്റെ കരിയറിലെ മറ്റൊരു 5 വിക്കറ്റ് പ്രകടനത്തിനും അവകാശിയായി. നേരത്തെ 175 റൺസുമായി ക്രീസിൽ ജഡേജ നിക്കുമ്പോൾ ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത് പുത്തൻ വിവാദമായി മാറിയെങ്കിലും ഇപ്പോൾ തന്റെ ഈ ബാറ്റിങ് പ്രകടനത്തിൽ ഒരാൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ.

17 ഫോറും മൂന്ന് സിക്സും അടക്കം 175 റൺസ്‌ അടിച്ച ജഡേജ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി. കൂടാതെ ഒന്നാം ഇന്നിങ്സിലെ 5 വിക്കെറ്റ് പ്രകടനത്തോടെ ഒരു ടെസ്റ്റ്‌ മത്സരത്തിൽ 5 വിക്കറ്റും സെഞ്ച്വറിയും നേടുന്ന അപൂർവ്വ റെക്കോർഡിനും കൂടി ജഡേജ അവകാശിയായി. എന്നാൽ തന്റെ ഈ സെഞ്ച്വറി ഒരാൾക്ക് നൽകുന്നുവെന്ന് പറയുന്ന ജഡേജ ഈ ഇന്നിങ്സ് തനിക്ക് വളരെ സ്പെഷ്യലെന്നും വിശദമാക്കി.

“ഞാൻ എന്റെ സഹോദരി ഭർത്താവിന് ഈ ഇന്നിങ്സ് സമർപ്പിക്കുന്നു.അദ്ദേഹം എന്നോട് വളരെ നാളുകളായി ആവശ്യം ഉന്നയിക്കുന്നത് ഒരു സെഞ്ച്വറിക്കായി തന്നെയാണ്.എനിക്ക് ഉറപ്പുണ്ട് ഈ ഒരു ഇന്നിങ്സ് അദ്ദേഹം വളരെ അധികം ഇഷ്ടപെടുമെന്നത്. അദ്ദേഹം എന്നോട് ഏറെ നാളായി ഒരു സെഞ്ച്വറി നേടി അത്‌ ക്യാമറക്ക് മുൻപായി ഗ്രാൻഡായി തന്നെ ആഘോഷിക്കാൻ ആവശ്യപ്പെട്ടിരുന്നു.” പ്രസ്സ് മീറ്റിൽ ജഡേജ പറഞ്ഞു.

Read Also -  "ധോണിയെപ്പോലെ മറ്റുള്ളവരും കളിച്ചാൽ ചെന്നൈ പ്ലേയോഫിലെത്തും "- വിരേന്ദർ സേവാഗ് പറയുന്നു..
Scroll to Top