ഇന്ത്യ : പാകിസ്ഥാൻ പോരാട്ടങ്ങൾ എല്ലാ കാലത്തും ക്രിക്കറ്റ് ലോകത്ത് വലിയ തരംഗമായി മാറാറുണ്ട്. എന്നും ആവേശം മാത്രം സമ്മാനിക്കുന്ന ഇന്ത്യയും പാക് ടീമും തമ്മിലുള്ള പോരാട്ടങ്ങൾ ഇപ്പോൾ പല കാരണങ്ങളാൽ പൂർണ്ണമായി തന്നെ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.എന്നാൽ വീണ്ടും ഇരു ടീമുകളും തമ്മിലുള്ള ക്ലാസ്സിക് പോരാട്ടം എത്താനുള്ള സാധ്യതകളുമായി റമീസ് രാജയുടെ വാക്കുകൾ വളരെ ഏറെ ശ്രദ്ധേയമായി മാറുകയാണ്.
ഇന്ത്യയും ഒപ്പം പാകിസ്ഥാനും അടക്കം നാല് ദേശീയ ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് ഈ വർഷമാദ്യം നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വലിയ ശ്രമങ്ങൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡമായി ചർച്ചക്കും കൂടി തയ്യാറെടുക്കുകയാണിപ്പോൾ റമീസ് രാജ. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട അദ്ദേഹം ഇക്കാര്യം വിശദമാക്കി.
മാർച്ച് 19-ന് ദുബായിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയുമായി താൻ ഈ ഒരു ടൂർണമെന്റിന്റെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തുമെന്ന് പറഞ്ഞ റമീസ് രാജ വ്യക്തമാക്കി.ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്,പാകിസ്ഥാൻ ടീമുകൾ കളിക്കുന്ന ഒരു ടി :20 ടൂർണമെന്റാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് താല്പര്യം കാണിച്ചിട്ടില്ല. റമീസ് രാജയുടെ ആവശ്യത്തോടായി നോ പറഞ്ഞ ബിസിസിഐ സെക്രട്ടറി ജയ് ഷാ കായിക രംഗത്തെ പൂർണ്ണമായ വളർച്ച മാത്രമാണ് ലക്ഷ്യമെന്നും വിശദമാക്കി.
“ഇന്ത്യ : പാകിസ്ഥാൻ മത്സരത്തിൽ നിന്നും ആരാധകരെയും കായിക പ്രേമികളെയും എല്ലാം ഇങ്ങനെ മാറ്റി നിർത്തുന്നത് അത്ര ശരിയായ കാര്യമല്ല. എനിക്ക് ഉറപ്പുണ്ട് ഇതിൽ ഒരു മികച്ച തീരുമാനം തന്നെ ലഭിക്കും. വരാനിരിക്കുന്ന ഐസിസിയുടെ മീറ്റിങ്ങിൽ ഞാൻ സൗരവ് ഗാഗുലിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ഞങ്ങൾ രണ്ടും മുൻപ് ദേശീയ ടീമിനായി കളിച്ചവരാണ്. കൂടാതെ ഞങ്ങൾ ക്യാപ്റ്റൻമാരായി ഏറെ കാലം ചിലവഴിച്ചവരാണ്. അതിനാൽ ഞങ്ങൾക്ക് ക്രിക്കറ്റിൽ ഒരു തരം രാഷ്ട്രീയവുമില്ല “റമീസ് രാജ തുറന്ന് പറഞ്ഞു.