ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. വമ്പന്‍ സ്കോര്‍ നേടിയട്ടും നാലു പന്ത് ബാക്കി നില്‍ക്കേ മൊഹാലിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സ്കോര്‍ ബോര്‍ഡില്‍ കൂറ്റന്‍ സ്കോര്‍ ഉണ്ടായിരുന്നട്ടും നന്നായി ബോള്‍ എറിയാത്തതിഞ്ഞാലാണ് മത്സരം തോറ്റതെന്ന് രോഹിത് ശര്‍മ്മ, മത്സര ശേഷം പറഞ്ഞു. കൂടാതെ ഫീല്‍ഡിങ്ങിലെ മോശം പ്രകടനവും തോല്‍വിക്ക് കാരണമായി.
” ഞങ്ങള്‍ നന്നായി പന്തെറിഞ്ഞില്ലാ. 200 പ്രതിരോധിക്കാന്‍ കഴിയുന്ന സ്കോറായിരുന്നു. അതോടൊപ്പം ഞങ്ങള്‍ ഫീല്‍ഡിലെ ചാന്‍സുകള്‍ മുതലാക്കിയില്ലാ. അതാണ് കാരണം ” മത്സര ശേഷം രോഹിത് പറഞ്ഞു.
എവിടെയാണ് തെറ്റ് പറ്റിയതെന്നും അടുത്ത തവണ നന്നായി വരാനുളള കാര്യങ്ങള്‍ മനസ്സിലാക്കി തരുന്ന ഒരു മത്സരമായിരുന്നു ഇതെന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.
” ഇത് ഹൈ സ്‌കോറിംഗ് ഗ്രൗണ്ടാണെന്ന് ഞങ്ങൾക്കറിയാം. 200 നേടിയാലും റിലാക്സ് ചെയ്യാന്‍ കഴിയില്ല. ഞങ്ങൾ ഒരു പരിധിവരെ വിക്കറ്റുകൾ വീഴ്ത്തി, പക്ഷേ അവർ നന്നായി കളിച്ചു. അവർ ചില അസാധാരണ ഷോട്ടുകൾ കളിച്ചു. അവസാന 4 ഓവറിൽ 60 റൺസ് പ്രതിരോധിക്കാനുള്ളപ്പോള്‍ വിക്കറ്റ് എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതായിരുന്നു വഴിത്തിരിവ്, ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു ” രോഹിത് കൂട്ടിചേര്‍ത്തു