സഞ്ചുവിന്‍റെ ബാറ്റിങ് കാണാൻ ഞാന്‍ കാത്തിരിക്കുകയാണ് : പ്രതീക്ഷകള്‍ പങ്കുവെച്ച് മുൻ കിവീസ് താരം

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. എന്നാൽ മലയാളി താരമായ സഞ്ജു സാംസണിനെ ടീമിലേക്ക് എടുക്കാതെ പോയത് എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും വലിയ നിരാശയാണ് സമ്മാനിച്ചത്.

ഈ ഐപിൽ സീസണിൽ ബാറ്റ് കൊണ്ട് തിളങ്ങിയ സഞ്ജുവിന് ഒരു അവസരം ഇന്ത്യൻ ടീം കുപ്പായത്തിൽ ലഭിക്കാതെ പോയതിൽ ചില മുൻ താരങ്ങൾ അടക്കം അവരുടെ വിഷമം വിശദമാക്കി കഴിഞ്ഞു. സീസണിൽ 150 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 400 ലധികം റൺസ്‌ അടിച്ച സഞ്ജു തന്റെ മറ്റൊരു മികച്ച ബാറ്റിങ് പ്രകടനം ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫൈറിൽ കാഴ്ചവെക്കുമെന്നാണ് രാജസ്ഥാൻ റോയൽസ് ടീം ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ ഇതേ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ കിവീസ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. നേരത്തെ ഒന്നാം ക്വാളിഫൈറിൽ ഗുജറാത്തിനെതിരെ 47 റൺസ്‌ നേടിയ സഞ്ജു സാംസൺ ബാംഗ്ലൂർ എതിരെ ടീമിനെ മുന്നിൽ നിന്നും നയിക്കാനാണ് ഏറ്റവും അധികം സാധ്യതയെന്ന് പറയുകയാണ് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ. നിർണായകമായ കളിയിൽ സഞ്ജുവിൽ നിന്നും മാച്ച് വിന്നിംഗ് ഇന്നിങ്സാണ് പ്രതീക്ഷിക്കുന്നതെന്നും ഡാനിയൽ വെട്ടോറി അഭിപ്രായപെട്ടു.

images 29 2

“തീർച്ചയായും ക്യാപ്റ്റൻ സഞ്ജുവിന് വളരെ പ്രധാനമായ ഈ കളിയിൽ ഒരു മാച്ച് വിന്നിംഗ് ഇന്നിങ്സ് കളിക്കാനായി സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നില്ല അദ്ദേഹം തന്റെ ശൈലി മാറ്റുമെന്ന്. അറ്റാക്കിംഗ് ശൈലി നഷ്ടമാകാതെ ഒരു ലോങ്ങ്‌ ഇന്നിങ്സിലേക്ക് എത്താനായി സഞ്ജുവിന് കഴിഞ്ഞാൽ രാജസ്ഥാൻ ടീമിനും അത്‌ വളരെ അധികം അനുഗ്രഹമായി മാറും ” വെട്ടോറി തുറന്ന് പറഞ്ഞു.