ഇന്ത്യന്‍ ടീമില്‍ എത്താന്‍ താന്‍ ആക്രമണ ബാറ്റിംഗ് കൈവിടില്ല. ഇന്ത്യന്‍ യുവതാരത്തിന് പറയാനുള്ളത്.

തന്റെ കരിയറിൽ മികച്ച തുടക്കം കുറിച്ചതിന് ശേഷം വളരെയേറെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ യുവ താരം പൃഥി ഷാ കടന്നുപോകുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ താരം 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി കളിച്ചത്. റൺസ് നേടുന്നതിനും ദേശീയ ടീമിലെ സ്ഥാനം വീണ്ടെടുക്കുന്നതിനും തന്റെ ആക്രമണാത്മക സമീപനം മാറ്റില്ലാ എന്ന് പൃഥി ഷാ പറഞ്ഞു.

ദുലീപ് ട്രോഫിയിൽ നിലവിൽ വെസ്റ്റ് സോണിനായി കളിക്കുന്ന ഷാ, താൻ ഇപ്പോൾ കളിക്കുന്നതിനേക്കാൾ നന്നായി കളിക്കാൻ കഴിയുമെന്ന് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയാണ് തന്നെ ഇന്നത്തെ ആളാക്കിയതെന്നും അത് മാറ്റാൻ പ്ലാനില്ലാ എന്ന് അറിയിച്ചു.

prithvi Shaw

“വ്യക്തിപരമായി, എനിക്ക് എന്റെ കളി മാറ്റേണ്ടതില്ലെന്ന് തോന്നുന്നു. പൂജാര സാർ ബാറ്റ് ചെയ്യുന്നതുപോലെ എനിക്ക് ബാറ്റ് ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ പൂജാര സാറിന് എന്നെപ്പോലെ ബാറ്റ് ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് എന്നെ ഇവിടെ എത്തിച്ച കാര്യങ്ങളാണ്, ഉദാഹരണത്തിന്, ആക്രമണാത്മക ബാറ്റിംഗ്, അത് മാറ്റാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ”

സീനിയർ ടീമിലേക്ക് മടങ്ങിവരുന്നതിനായി തന്റെ കരിയറിലെ ഈ ഘട്ടത്തിൽ കഴിയുന്നത്ര മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷാ വിശദീകരിച്ചു.

“ഇപ്പോൾ എനിക്ക് ഏത് കളിയും പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ ദുലീപ് ട്രോഫിയോ മുംബൈയുടെ കളിയോ കളിക്കുകയാണെങ്കിലും, എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു, ”ഷാ പറഞ്ഞു. പ്രയാസകരമായ സമയങ്ങളിൽ താൻ എപ്പോഴും പഠിക്കാനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും ശ്രമിക്കാറുണ്ടെന്നും പൃഥി ഷാ കൂട്ടിച്ചേർത്തു.