ഞാനും കാലിസിനെയും വാട്സനെയും പോലെ മികച്ച ഓൾറൗണ്ടർ ആകും : അവസരം തരണം -ട്രോളുകൾ ഏറ്റുവാങ്ങി ഇന്ത്യൻ താരത്തിന്റെ അഭിപ്രായം

ഒരു ക്രിക്കറ്റ് ടീമിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങുന്ന ആൾറൗണ്ടർമാർ .ടീമിനായി വളരെ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഈ ആൾറൗണ്ട് താരങ്ങളെ ഏതൊരു ടീമും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും . അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന വിശേഷണം നേടിയ താരമാണ് സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ് .ഓസീസ് താരം ഷെയ്ൻ വാട്സൺ , ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ,ഇന്ത്യൻ താരങ്ങളായ ജഡേജ , ഹാർദിക് പാണ്ട്യ എന്നിവർ പ്രശസ്തരായ ആൾറൗണ്ടർമാണ് .

എന്നാൽ ഇന്ത്യൻ ടീമിലിടം കണ്ടെത്തിയ മറ്റൊരു ഓൾറൗണ്ടർ കൂടിയാണ് വിജയ് ശങ്കർ .മീഡിയം പേസിൽ പന്തെറിയുന്ന താരം  മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്സ്മാൻ കൂടിയാണ് .ഫീൽഡിങ്ങിലും ഏറെ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം  ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതനാണ് .2019 ഏകദിന ലോകകപ്പ് ടീമിലിടം നേരിയ താരം മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്തായി .ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് ഐപിഎല്ലിൽ .താരം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയാവുന്നത് .

അവസരങ്ങൾ ലഭിച്ചാൽ ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച ആൾറൗണ്ടർ ആകുവാൻ തനിക്ക്  കഴിയും എന്നാണ് താരത്തിന്റെ വാക്കുകൾ .” ഉടനെ തന്നെ  ഇന്ത്യൻ ദേശിയ ടീമിലേക്കുള്ള വമ്പൻ  തിരിച്ചുവരവിനായി ഞാൻ  ആഭ്യന്തര സീസണില്‍ മറ്റൊരു ടീമിന് വേണ്ടി കളിക്കാന്‍ പോലും തയ്യാറായിരുന്നു. ഇനിയും റൺസ് ഏറെ കണ്ടെത്താതെ ഇന്ത്യൻ ടീമിലിടം നേടുവാൻ കഴിയില്ല എന്ന് ഞാൻ  തിരിച്ചറിഞ്ഞിരുന്നു.ഒപ്പം   ഞാന്‍ ആഗ്രഹിച്ച ബാറ്റിങ് പൊസിഷനല്ല എനിക്ക് തമിഴ്‌നാട് ടീമില്‍ ലഭിച്ചിരുന്നത്. 
അതിനാൽ തന്നെ എന്റെ ആ വലിയ  തീരുമാനത്തിൽ തെറ്റില്ല .അവസരം കിട്ടിയാല്‍ വാട്‌സണ്‍, കാലിസ് എന്നിവരെ പോലെയാകാന്‍ എനിക്കാകും. ഞാന്‍ ഓള്‍ റൗണ്ടറാണ് പക്ഷേ  ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിങ് പ്രകടനങ്ങളുടെ പേരിലാണ് .ബാറ്റിംഗ് ലൈനപ്പിൽ നാലാമനായോ അല്ലേൽ അഞ്ചാമനായോ അവസരം ലഭിച്ചാൽ കൂടുതൽ റൺസ് നേടുവാൻ കഴിയും ” വിജയ് ശങ്കർ അഭിപ്രായം വിശദമാക്കി .

Previous articleധോണിയുടെ നാട്ടിൽ നിന്നൊരു വനിത സൂപ്പർ സ്റ്റാർ :കരിയറിൽ സഹായിച്ചത് ധോണിയുടെ ഉപദേശം -തുറന്നുപറഞ്ഞ് ഇന്ദ്രാണി റോയ്
Next articleവീണ്ടും പരിക്ക് :സൂപ്പർ താരം ഇന്ത്യൻ പരമ്പരയിൽ കളിക്കുമോയെന്ന ആശങ്കയിൽ ഇംഗ്ലണ്ട് ടീം