വീണ്ടും പരിക്ക് :സൂപ്പർ താരം ഇന്ത്യൻ പരമ്പരയിൽ കളിക്കുമോയെന്ന ആശങ്കയിൽ ഇംഗ്ലണ്ട് ടീം

വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരക്കായി ക്രിക്കറ്റ് ലോകം യേറെ  ആവേശത്തോടെയാണ്  ഇപ്പോൾ  കാത്തിരിക്കുന്നത് .തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം വളരെയേറെ  ആവേശമാകും എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും വിലയിരുത്തുന്നത് .5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും  ശക്തമായ  ടീമിനെയാകും  അണിനിരത്തുക .ഇന്ത്യൻ ടീം ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിന് ശേഷം നിർണ്ണായക പരമ്പരക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കും .

എന്നാൽ ഇംഗ്ലണ്ട് ടീമിനെ ഇപ്പോഴും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് സ്റ്റാർ താരങ്ങളുടെ പരിക്ക്  പരിക്കേറ്റ ബെൻ സ്റ്റോക്സ് ,ജോഫ്രെ ആർച്ചർ ,മാർക്ക് വുഡ് എന്നിവർ ഇന്ത്യക്ക് എതിരെ കളിക്കുമോ എന്ന ആശങ്കയിലാണ് ജോ റൂട്ടും സംഘവും .എന്നാൽ പരിക്കിൽ നിന്ന് മുക്തനായി കൗണ്ടി മത്സരങ്ങൾ കളിക്കുവാനാരംഭിച്ച ആർച്ചർ ഇന്ത്യൻ ടീമിന് വരുന്ന ടെസ്റ്റ് പരമ്പരയിൽ വലിയ വെല്ലുവിളി ഉയർത്തും എന്നാണ് ഏവരും കരുതുന്നത് .എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അത്ര ആശാവഹമല്ല .

ഒരു  ഇടവേളക്ക് ശേഷം കൗണ്ടിയിൽ സസെക്സിനായി പന്തെറിയുന്നതിനിടെ കൈമുട്ടിൽ വീണ്ടും വേദന അനുഭവപ്പെട്ട ആർച്ചർ ഇന്നലെ പ്രധാനപ്പെട്ട  മത്സരം പൂർത്തിയാക്കാനാവാതെ മടങ്ങി. താരം വരുന്ന കിവീസ് എതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കില്ലയെന്നാണ് ഇംഗ്ലണ്ട്  & വെയിൽസ് ക്രിക്കറ്റ് ബോർഡ്‌ പ്രസ്താവനയിൽ  അറിയിക്കുന്നത് .

കൈവിരലില്‍ തുളച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ താരം ഇക്കഴിഞ്ഞ മാർച്ചിൽ  ശസ്ത്രക്രിയക്ക് വിധേയനായി . നേരത്തെ ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനം  കളിക്കവെ താരം കൈവിരലിലെ വേദന കാരണം ഏകദിന പരമ്പര കളിക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു .ഒപ്പം രാജസ്ഥാൻ റോയൽസ് സ്റ്റാർ ബൗളർ കൂടിയയായ താരം ഐപിഎല്ലിലും കളിച്ചിരുന്നില്ല  .വൈകാതെ താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ പ്രതീക്ഷ .