ധോണിയുടെ നാട്ടിൽ നിന്നൊരു വനിത സൂപ്പർ സ്റ്റാർ :കരിയറിൽ സഹായിച്ചത് ധോണിയുടെ ഉപദേശം -തുറന്നുപറഞ്ഞ് ഇന്ദ്രാണി റോയ്

ലോകക്രിക്കറ്റിലെ ഏറ്റവും മഹാനായ താരവും ഇതിഹാസ വിക്കറ്റ് കീപ്പറും നായകനും കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി .ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ആരാധക പിന്തുണക്ക് ഇന്നും യാതൊരു കുറവുമില്ല .എന്നാൽ ധോണിയുടെ പിൻഗാമിയായി ഇപ്പോൾ വാഴ്ത്തപ്പെടുകയാണ് വനിത ക്രിക്കറ്റ് ടീമിലെ പുതുമുഖ താരം ഇന്ദ്രാണി  റോയ്. ജാർഖണ്ഡ് വനിതാ ടീമിലംഗമായ താരം ഇപ്പോൾ ദേശിയ ടീമിലും ഇടംപിടിച്ചു .തന്റെ കരിയറിലെ റോൾ മോഡൽ കൂടിയായ ധോണിയെ കുറിച്ച് ഇപ്പോൾ വാചാലയാവുകയാണ് ഇന്ദ്രാണി റോയ് .

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിലിടം കണ്ടെത്തിയ താരം ലേഡി ധോണിയെന്ന വിശേഷണം  ക്രിക്കറ്റ് ആരാധകർക്കിടയിൽ  നേടി കഴിഞ്ഞു .ജൂൺ പതിനാറിന് ഇംഗ്ലണ്ട് എതിരെ ആരംഭിക്കുന്ന പര്യടനത്തിൽ ഇന്ത്യ : ഇംഗ്ലണ്ട് ടീമുകൾ 1 ടെസ്റ്റും മൂന്ന്  വീതം ഏകദിനങ്ങളും ടി20കളുമാണ് കളിക്കുക .

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് .ഇക്കഴിഞ്ഞ കാലയളവിൽ ജാർഖണ്ഡ് ടീമിനായി കാഴ്ചവെച്ച സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ദ്രാണിയെ ഇന്ത്യൻ ടീമിൽ എത്തിച്ചത് .സീനിയർ ഏകദിന ട്രോഫി മത്സരങ്ങളിൽ താരം 456 റൺസ് 76 റൺസ് ശരാശരിയിൽ സീസണിൽ അതിവേഗം  അടിച്ചെടുത്തിരുന്നു.ഒപ്പം വിക്കറ്റ് കീപ്പിങ്ങിലെ ഇന്ദ്രാണിയുടെ മികവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

അതേസമയം ധോണി നൽകിയ ചില ഉപദേശങ്ങളാണ് തനിക്ക് ഇപ്പോൾ ദേശിയ ടീമിൽ പോലും ഇടം നേടുവാൻ സഹായിച്ചത് എന്നാണ് ഇന്ദ്രാണിയുടെ അഭിപ്രായം .”മുൻപ് റാഞ്ചിയിൽ നടന്ന പരിശീലന ക്യാംപിൽ ധോണി സാറുമായി സംസാരിക്കുവാൻ അവസരം ലഭിച്ചു . എപ്പോഴും വിക്കറ്റിന്  പിന്നില്‍ ഒരു കീപ്പറായി നില്‍ക്കുമ്പോള്‍ ഞാൻ  റിഫ്‌ളക്‌സുകളും ഒപ്പം പ്രധാനപ്പെട്ട 5 മീറ്റര്‍ റേഡിയസിന് അകത്തെ മൂവ്‌മെന്റും മെച്ചപ്പെടുത്തണമെന്നായിരുന്നു ധോണി  സാര്‍ ഉപദേശിച്ചത്. ഏതൊരു  വിക്കറ്റ് കീപ്പറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് എന്നും മഹി സർ പറഞ്ഞു .അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാം എന്നും എനിക്ക് വളരെയേറെ സഹായകമായിട്ടുണ്ട് ” ഇന്ദ്രാണി റോയ് തന്റെ അഭിപ്രായം വിശദമാക്കി .

Advertisements