ബുംറ :ആർച്ചർ കോമ്പോ വേറെ ലെവലാകും ; സഹീർ ഖാനു പറയാനുള്ളത്.

ഇത്തവണത്തെ ഐപിൽ മെഗാ താര ലേലം ബാംഗ്ലൂരിൽ രണ്ട് ദിവസത്തെ ആകാംക്ഷകൾക്ക് ഒടുവിൽ അവസാനം കുറിച്ചപ്പോൾ പതിവ് ശൈലിയിൽ മികച്ച ഒരു സ്‌ക്വാഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.5 തവണ ഐപിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീം യുവ താരങ്ങൾക്കും അർഹമായ പരിഗണന നൽകിയാണ് ഇത്തവണ സ്‌ക്വാഡിനെ തിരഞ്ഞെടുത്തതെങ്കിൽ ലേലത്തിന്റെ ഒന്നാം ദിനം മുംബൈ ഇന്ത്യൻസ് ടീം എല്ലാവരെയും ഞെട്ടിച്ചത് ഇഷാൻ കിഷനെ 15 കോടിയിൽ അധികം രൂപക്ക് സ്വന്തമാക്കിയാണ്. എന്നാൽ രണ്ടാം ദിനം ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ 8 കോടിക്കാണ് മുംബൈ ഇന്ത്യൻസ് ടീം സ്‌ക്വാഡിലേക്ക് എത്തിച്ചത്. ബുംറക്ക് ഒപ്പം ജോഫ്ര അർച്ചർ കൂടി എത്തുമ്പോൾ മുംബൈ ഇന്ത്യൻസ് ടീം ഏതൊരു ടീമും ഭയക്കുന്ന ബൌളിംഗ് നിരയായി മാറും എന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ നിരീക്ഷണം.

അതേസമയം ആർച്ചർ : ബുംറ പേസ് ജോഡിയെ കുറിച്ച് മുംബൈ ഇന്ത്യൻസ് ടീം പ്ലാനുകൾ എന്തെന്ന് പറയുകയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് ഡയറക്ടർ ഓഫ് ഓപറേഷൻ സഹീർ ഖാൻ.വളരെ ആകാംക്ഷയോടെയാണ് മുംബൈ ടീം ജസ്‌പ്രീത് ബുംറ :ആർച്ചർ ജോഡിയുടെ പ്രകടനത്തിനായി കാത്തിരിക്കുന്നത് എന്നും പറഞ്ഞ സഹീർ ഖാൻ വളരെ കാലം ഈ ജോഡിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് തന്റെ അടക്കം പ്രതീക്ഷകളെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപെട്ടു.

Jofra Archer ipl 2022 auction

“എല്ലാവരെയും പോലെ ഞാനും ഈ ഒരു ജോഡിയുടെ വരവിനായി വളരെ അധികം ആവേശത്തോടെയാണ് വെയിറ്റ് ചെയ്യുന്നത്. അവർക്ക് ഫീൽഡിൽ ഞങ്ങൾക്കായി അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞാൻ അടക്കം വിശ്വസിക്കുന്നത്.ലോകത്തെ എറ്റവും ബെസ്റ്റ് കളിക്കാർ ഒരുമിച്ച് പന്തെറിയാൻ എത്തുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്നത് മികച്ച പ്രകടനം തന്നെയാണ് “സഹീർ ഖാൻ പ്രതീക്ഷ പങ്കുവെച്ചു. രാജസ്ഥാൻ റോയൽസ് താരമായിരുന്ന ജോഫ്ര ആർച്ചർ വരുന്ന ഐപിൽ സീസണിൽ പരിക്ക് കാരണം കളിക്കില്ല എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് അറിയിച്ചത്.

Previous articleവാങ്ങാൻ ആളില്ലാതെ സൂപ്പർ താരങ്ങൾ :മോർഗൻ മുതൽ റെയ്ന വരെ
Next articleഏതെങ്കിലും ഒരു ഡ്രസെടുത്തിട്ട് ഓടി വാ. ലേലത്തിനു എത്തിയതിനു പിന്നിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി ചാരു ശര്‍മ്മ