ഐപിൽ മെഗാ താരലേലം രണ്ട് ദിവസം നീണ്ടുനിന്ന നാടകീയതകൾക്ക് ഒടുവിൽ ബാംഗ്ലൂരിൽ അവസാനം കുറിച്ചപ്പോൾ അനേകം മനോഹരമായ മുഹൂർത്തങ്ങൾക്ക് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായി. റെക്കോർഡ് ലേലത്തുക നേടി ചില ഇന്ത്യൻ യുവ താരങ്ങളെ ടീമുകൾ സ്‌ക്വാഡിലേക്ക് എത്തിച്ചതും ചില സൂപ്പര്‍ താരങ്ങളെ വിളിക്കാൻ ഒരു ടീമും തയ്യാറാവാതെ വന്നതും എല്ലാം ഞെട്ടൽ സൃഷ്ടിച്ചപ്പോൾ ഒന്നാം ദിനം ലേലഹാളിൽ നോമ്പരമായി മാറിയത് ലേലം നിയന്ത്രിച്ച ഓക്ക്ക്ഷണർ ഹ്യൂ എഡ്മീഡ്‌സിന് സംഭവിച്ച അപകടം തന്നെ.ഒന്നാം ദിനം ലേലം നടക്കുമ്പോൾ കുഴഞ്ഞുവീണ അദ്ദേഹത്തിനെ ഉടൻ തന്നെ മെഡിക്കൽ സംഘം വിശദമായ പരിശോധനകൾക്കും മറ്റും വിധേയനാക്കി കൂടുതൽ അപകടം ഒഴിവാക്കി എങ്കിലും പ്രശസ്ത ഓക്ക്ക്ഷണർക്ക് എന്താണ് സംഭവിച്ചതെന്നുള്ള ആകാംക്ഷ എല്ലാ ക്രിക്കറ്റ് പ്രേമികളിലും സജീവമായിരുന്നു
എന്നാൽ അദേഹത്തിന്റെ അഭാവത്തിൽ പിന്നീട് മുൻ ബാംഗ്ലൂർ ടീം സീഇഓ കൂടിയായ ചാരു ശർമ്മയാണ് ലേലം നിയന്ത്രിച്ചത് എങ്കിലും ഇന്നലെ മെഗാ താരലേലത്തിന്റെ അവസാന റൗണ്ടിൽ ഹ്യൂ എഡ്മീഡ്‌സ് തിരികെ തന്റെ ജോലി ചെയ്യാൻ എത്തിയത് എല്ലാവരിലും തന്നെ ആവേശം നിറച്ചു. പൂർണ്ണ ആരോഗ്യം നേടി എത്തിയ അദ്ദേഹം തന്നെ എല്ലാവിധ അർഥത്തിലും സഹായിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും കൂടാതെ തന്റെ അഭാവത്തിൽ ലേലം മനോഹരമായി തന്നെ നിയന്ത്രിച്ച ചാരു ശർമ്മയെയും അഭിനന്ദിച്ചു. തിരികെ വരുമ്പോൾ വളരെ ഊഷ്മളമായ സ്വീകരണമാണ് ലേല ഹാളിൽ ഇരുന്ന എല്ലാവരും തന്നെ ഹ്യൂ എഡ്മീഡ്‌സിന് നൽകിയത്.
അവസാന റൗണ്ട് ലേലം നിയന്ത്രിക്കാൻ എത്തിയ അദ്ദേഹത്തെ എല്ലാവരും തന്നെ എഴുന്നേറ്റ് നിന്ന് കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കം ഈ നിമിഷം സന്നിഹിതരായിരുന്നു. കൂടാതെ ഹ്യൂ എഡ്മീഡ്‌സിന് ടീം ഉടമസ്ഥർ അടക്കം നൽകിയ സ്വീകരണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അടക്കം തരംഗമായി മാറി കഴിഞ്ഞു.