ഇങ്ങനെ ലേലം വിളിക്കരുത് : ലേലം നിർത്താൻ ആഗ്രഹിച്ചതായി ദീപക് ചഹാർ

82114629

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം രണ്ട് ദിവസത്തെ നാടകീയതകൾക്ക് ഒടുവിൽ ബാംഗ്ലൂരിൽ അവസാനം കുറിച്ചപ്പോൾ ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻ താരമായ ഇഷാൻ കിഷനും ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ദീപക് ചാഹറുമാണ്.രണ്ട് ടീമുകളും ഇരുവർക്കും വീണ്ടും ഒരിക്കൽ കൂടി സ്‌ക്വാഡിൽ സ്ഥാനം ഉറപ്പിക്കാൻ കോടികളാണ് ചിലവാക്കിയത്. ഇഷാൻ കിഷൻ ഈ ഐപിൽ ലേലത്തിലെ റെക്കോർഡ് തുകക്ക് മുംബൈയിലേക്ക് വീണ്ടും എത്തിയപ്പോൾ 14 കോടി രൂപക്കാണ് ആൾറൗണ്ടർ ദീപക്ക് ചാഹറിനെ ചെന്നൈ സൂപ്പർ കിംഗ്സ് ലേലത്തിൽ സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളർക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്.

അതേസമയം ലേലം നടക്കുമ്പോൾ താൻ ഇന്ത്യൻ ടീമിനോപ്പം ബസ് യാത്രയിലാണ് ഇരുന്നതെന്ന് പറയുന്ന ദീപക്ക് ചാഹർ ഒരുവേള തനിക്ക് ഇനിയും ലേലത്തിൽ വില വർധിക്കുമോ എന്നുള്ള ആശങ്ക തോന്നിയതായി വിശദമാക്കി.”ഞങ്ങൾ ഇന്ത്യൻ സ്ക്വാഡ് അഹമ്മദാബാദിൽ നിന്നും കൊൽക്കത്തയിലേക്ക് ബസിൽ പോകുകയായിരുന്നു.

ബിഡ്ഢിങ്ങ് ഇങ്ങനെ പുരോഗമിക്കുമ്പോൾ എത്ര രൂപ വരെ ഇത് പോകുമെന്നുള്ള ആകാംക്ഷ എല്ലാ താരങ്ങളിലുണ്ടായിരുന്നു. എന്നാൽ എന്റെ ലേലം നടക്കുമ്പോൾ തുക 14 കോടിക്കും മുകളിലേക്ക് പോകരുത് എന്ന് ഞാൻ ആഗ്രഹിച്ചു. ഒരുവേള ചെന്നൈ സൂപ്പർ കിംഗ്സ് ആ നിമിഷം പിന്മാറി എങ്കിൽ ഞാൻ വിഷമത്തിലായേനെ ” ദീപക്ക് ചാഹർ അഭിപ്രായം വിശദമാക്കി

Read Also -  അവൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു, തന്നെ കഷ്ടപ്പെടുത്തിയ ബാറ്ററെ വെളിപ്പെടുത്തി ബുമ്ര..

” സത്യത്തിൽ ഞാൻ ഒരു ഘട്ടത്തിൽ ലേലംവിളി അവാനിക്കണമെന്ന് പോലും ആഗ്രഹിച്ചിരുന്നു 13 കോടി പിന്നിട്ടപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് എന്നെ ഇനി വിളിക്കുന്നതിൽ പിന്മാറുമോയെന്ന്  എനിക്ക് ഭയമുണ്ടായിരുന്നു.എനിക്കായി ടീമിന്റെ ലേലംവിളി ഒരുവേള വളരെ വലുതായി മാറിയോ എന്നുള്ള ചിന്ത എനിക്ക് ഉണ്ടായി. എന്തെന്നാൽ മികച്ച ഒരു ടീമാണ് ഞങ്ങൾക്ക് വേണ്ടത്. ഞാൻ സത്യത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് അല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത് ചിന്തിച്ചിട്ടില്ല “ദീപക്ക് ചാഹർ തുറന്ന് പറഞ്ഞു.

2022 ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ, എംഎസ് ധോണി, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ദീപക് ചഹാർ, കെ എം ആസിഫ്, ഡ്വെയ്‌ൻ ബ്രാവോ, ഡെവൺ കോൺവേ, സുബ്രംശു സേനാപതി, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മഹേഷ് തീക്ഷണ, രാജ്വർധൻ ഹംഗാർഗെ, ഡ്വെയ്ൻ പ്രെട്ടോറിയസ്, മിച്ചൽ സാൻ്റ്‌നേർ, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എൻ ജഗദീശൻ, ക്രിസ് ജോർദാൻ, കെ ഭഗത് വർമ, മുകേഷ് ചൗധരി, സിമർജീത് സിംഗ്, ആദം മിൽനെ

Scroll to Top