ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ ഒഴിവാക്കാനാവത്ത താരമാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ താരം, ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറി. സൗത്താഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനു ലോകം സാക്ഷിയായി.
22 പന്തില്‍ 5 വീതം ഫോറും സിക്സുമായി 66 റണ്‍സാണ് താരം നേടിയത്. ലോക രണ്ടാം നമ്പര്‍ ബാറ്ററായ താരത്തിന്‍റെ തകര്‍പ്പന്‍ ഫോം വരുന്ന ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. സൂര്യയടെ ഫോം എങ്ങനെ കാത്തു സൂക്ഷിക്കാം എന്ന് ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിനു രോഹിത് ശര്‍മ്മ മറുപടി പറഞ്ഞിരുന്നു.
” സൂര്യയെ ഇനി കളിപ്പിക്കാതിരുന്നാലോ എന്ന് ആലോചിക്കുകയാണ്. അവനെ ഇനി 23ാം തിയ്യതി കളിപ്പിച്ചാല്‍ മതിയെന്നു ആഗ്രഹമുണ്ട്. പക്ഷെ അതു നടക്കില്ല. ഓരോ മല്‍സരത്തിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് അവന്‍ ഗ്രൗണ്ടിലെത്തി എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യണമെന്നതു മാത്രമാണ് സൂര്യയുടെ ലക്ഷ്യം. സൂര്യക്കു സന്തോഷം നല്‍കുന്നതും ഈ കാര്യം തന്നയാണ്. അവനെ സന്തോഷവാനാക്കി നിര്‍ത്താനാണ് ഞങ്ങളുടെയും ആഗ്രഹം. ” മത്സര ശേഷം രോഹിത് ശര്‍മ പ്രതികരിച്ചു.
പരമ്പരയിലെ മൂന്നാം മത്സരം ചൊവാഴ്ച്ച നടക്കും. അതിനു ശേഷം ലോകകപ്പ് ടീം ഓസ്ട്രേലിയക്ക് പോകും. അവിടെ പരിശീലന മത്സരങ്ങള്‍ ഒരുക്കിയട്ടുണ്ട്.