2013 സീസണിൽ ആയിരുന്നു ഐപിഎല്ലിനെയും ക്രിക്കറ്റിനെയും ഒരുപോലെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദം അരങ്ങേറിയത്. രാജസ്ഥാൻ റോയൽസിൽ കളിച്ചിരുന്ന മലയാളി താരം ശ്രീശാന്ത് അടക്കമുള്ള താരങ്ങൾ ഒത്തുകളി ആരോപണത്തെത്തുടർന്ന് അറസ്റ്റിലായിരുന്നു.
ടൂർണമെൻറ് പ്ലേഓഫ് ഘട്ടത്തിൽ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് വിവാദങ്ങൾ പൊട്ടിമുളച്ചത്. രാജസ്ഥാൻ റോയൽസിൻ്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെട്ടു. ടീം അംഗങ്ങൾ എല്ലാവരും മാനസികമായി തകർന്നു. ആ സമയത്ത് ടീമിനെ ഉത്തേജിപ്പിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഓസീസ് സ്പിന്നർ ഹോഗ്. പ്ലെയിങ്ങ് ഇലവനിൽ പോലും സ്ഥാനം ലഭിക്കാതിരുന്ന താംബെയാണ് ടീമിനെ ഉത്തേജിപ്പിച്ച് എന്ന് താരം വെളിപ്പെടുത്തി.
“രാജസ്ഥാൻ റോയൽസിനെ ഒത്തുകളി വിവാദം പിടിച്ചുലച്ച സമയമാണ്. ഞങ്ങൾ മുംബൈയിലാണ്. വിവാദത്തിൽ ഉൾപ്പെട്ട താരങ്ങളുടെ പേര് ഞാൻ വലിച്ചുഴയ്ക്കുന്നില്ല. മുംബൈ ക്കെതിരായ മത്സരത്തിനുശേഷം ടീം ബസ്സിലേക്ക് മടങ്ങിയെത്തിയപ്പോൾ മൂന്നു നാല് താരങ്ങൾ ഒപ്പം ഉണ്ടായിരുന്നില്ല. അവരെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തദിവസം രാവിലെ ഞങ്ങൾക്ക് അടുത്ത മത്സരത്തിനായി ഹൈദരാബാദിലേക്ക് പോകേണ്ടതുണ്ട്. എല്ലായിടത്തും ക്യാമറകൾ ആയിരുന്നു.
ടീം ബസ്സിൽ നിന്നിറങ്ങി എങ്ങനെയെങ്കിലും മുറിയിൽ എത്തിയാൽ മതി എന്നുള്ള അവസ്ഥയിലാണ് താരങ്ങളെല്ലാം. മുഖ്യ പരിശീലകൻ ടീമംഗങ്ങളെ എല്ലാം വിളിച്ചു സ്വിമ്മിംഗ് പൂളിന് ചുറ്റും ഇരുത്തി. എന്തു തോന്നുന്നു എന്ന് എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും അസ്വസ്ഥരാണ്.
ടീമിലെ ചിലരുടെ പെരുമാറ്റം മൂലം എല്ലാവരും പ്രതിസന്ധിയിലായ സമയമാണ്. പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലുമപ്പുറം ആയിരുന്നു ഞങ്ങളുടെ നിരാശ. പ്രവീൺ താംബെക്ക് നേരെ ചോദ്യം എത്തിയപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നീട് അദ്ദേഹം നടത്തിയ പ്രസംഗം ആണ് ടീമിലെ എല്ലാവരെയും ഉത്തേജിപ്പിച്ച്.
എന്തു പ്രതിസന്ധി ഉണ്ടെങ്കിലും നമുക്ക് മുന്നേറിയ പറ്റൂ. രാജസ്ഥാനു വേണ്ടി നമ്മൾ കാണിച്ചേ മതിയാകൂ. ഒരു ടീം എന്ന നിലയിൽ നമ്മൾ കളിച്ചേ തീരൂ. നമ്മൾ നേടാൻ നിശ്ചയിച്ചിരുന്നതോടെ നമുക്ക് നേടിയെടുക്കേണ്ടതുണ്ട് എന്നാണ് താംബെ പറഞ്ഞത്.”- ഹോഗ് പറഞ്ഞു.
പ്രവീൺ താം ജീവിത കഥയായ ‘കോന്‍ പ്രവീൺ താംബെ’എന്ന ചിത്രത്തിൻറെ പ്രതികരണത്തിനിടെയാണ് ഈ സത്യം ഹോഗ് വെളിപ്പെടുത്തിയത്.