ഓസ്ട്രേലിയയെ വീഴ്ത്തി ബംഗ്ലാദേശ് :വീണ്ടും പുത്തൻ ചരിത്രം

FB IMG 1628005844996

ക്രിക്കറ്റ്‌ ചരിത്രത്തിൽ പലപ്പോഴും വമ്പൻ ആട്ടിമറികൾ നടക്കാറുണ്ട്. ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഒരു ജയം സ്വന്തമാക്കി പുതിയ ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടുകയാണ് വീണ്ടും ബംഗ്ലാദേശ് ടീം.ഓസ്ട്രേലിയക്ക്‌ എതിരായ ടി :20പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് 23 റൺസിന്റെ അട്ടിമറി ജയം സ്വന്തമാക്കിയത്.5 ടി :20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇതോടെ 1-0ന് മുൻപിലെത്തുവാൻ ബംഗ്ലാദേശ് ടീമിന് കഴിഞ്ഞു.132 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിന്റെ 10 വിക്കറ്റും വീഴ്ത്തിയാണ് ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി ഒരു ടി :20 മത്സരം ഓസ്ട്രേലിയക്ക്‌ എതിരായ ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടീമിന് 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടുവാനായി കഴിഞ്ഞത് എങ്കിലും മികച്ച ബൗളിംഗ് കരുത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ എല്ലാ വിക്കറ്റും വീഴ്ത്തിയാണ് ബംഗ്ലാദേശ് ബൗളർമാർ ചരിത്രം വിജയവും നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ ചെറിയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിനായി ബാറ്റിങ്ങിൽ മിച്ചൽ മാർഷ് മാത്രമാണ് പൊരുതിയത്.ഓസ്ട്രേലിയൻ നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റുള്ള എല്ലാ താരങ്ങളും പൂർണ്ണ നിരാശയാണ് സമ്മാനിച്ചത്.മാർഷ് 45 പന്തിൽ നിന്നും 45 റൺസ് അടിച്ചെങ്കിലും മറ്റുള്ളവർ സപ്പോർട്ട് നൽകാതെ വന്നത് തിരിച്ചടിയായി മാറി. ടീം നായകൻ മാത്യു വേഡ് (13), മിച്ചൽ സ്റ്റാർക്ക് (14) എന്നിവർ രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്മാരാണ്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

അതേസമയം ബംഗ്ലാദേശ് സ്പിന്നർമാർ കാഴ്ചവെച്ച ഗംഭീര പ്രകടനമാണ് അവരുടെ ജയത്തിൽ പ്രധാന പങ്ക് വഹിച്ച ഘടകം.നാസും അഹമ്മദ്‌ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുസ്തഫിസുർ രണ്ട് വിക്കറ്റും ഷാക്കിബ് ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. മത്സരത്തിൽ തന്റെ മികച്ച ബൗളിംഗ് പുറത്തെടുത്ത നാസും അഹമ്മദ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.എന്നാൽ ആദ്യം ബാറ്റിങ്ങിൽ ബംഗ്ലാദേശ് ടീമിനായി ടോപ് സ്കോററായത് 36 റൺസ് അടിച്ച സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബാണ്.മുൻപ് നാല് തവണ ടി :20യിൽ ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് ഓസ്ട്രേലിയക്ക്‌ പക്ഷേ തോൽവി നേരിടേണ്ടി വന്നത്

Scroll to Top