“അവന്റെ ഉപദേശമാണ് എന്റെ ഈ മികച്ച പ്രകടനത്തിന് കാരണം”.. ഇഷാൻ കിഷൻ തുറന്നുപറയുന്നു.

364655

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച വച്ചിരിക്കുന്നത്. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഇഷാനെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യക്കായി വളരെ നിർണായകമായ സാഹചര്യത്തിൽ ആയിരുന്നു കിഷൻ രണ്ടാം ഇന്നിങ്സിൽ ക്രീസിലെത്തിയത്.

വളരെ വേഗത്തിൽ റൺസ് കണ്ടെത്തേണ്ട സാഹചര്യത്തിൽ ക്രീസിലെത്തിയ കിഷൻ ആക്രമണപരമായി കളിച്ചാണ് തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. നാലാം ദിവസത്തെ മത്സരം അവസാനിച്ച ശേഷം തന്റെ ഇന്നിംഗ്സിനെ പറ്റി കിഷൻ സംസാരിക്കുകയുണ്ടായി. വെസ്റ്റിൻഡീസ് പര്യടനത്തിന് തൊട്ടുമുൻപ് താൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉണ്ടായിരുന്നതെന്നും, അവിടെവച്ച് റിഷഭ് പന്ത് തനിക്ക് നൽകിയ ഉപദേശങ്ങൾ ഈ പ്രകടനത്തിൽ വലിയ പങ്കു വഹിച്ചു എന്നുമാണ് കിഷൻ പറഞ്ഞത്.

“വെസ്റ്റിൻഡീസിലേക്ക് വരുന്നതിനു മുൻപ് ഞാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്നു. അവിടെയാണ് ഞാൻ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നത്. റിഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. അന്ന് പന്ത് എനിക്ക് ചില ഉപദേശങ്ങൾ നൽകുകയുണ്ടായി. അതെന്നെ ഒരുപാട് സഹായിച്ചു. ടെസ്റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യാൻ കൂടുതൽ ആത്മവിശ്വാസവും നൽകുകയുണ്ടായി.

അണ്ടർ 19 ക്രിക്കറ്റ് കളിക്കുന്ന സമയം മുതൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അവന്റെ ഉപദേശമാണ് ഇത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്നെ സഹായിച്ചത്.”- കിഷൻ പറഞ്ഞു.

Read Also -  റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.

ഈ ഉപദേശങ്ങൾ നൽകിയതിന് പന്തിനോട് നന്ദി പറയാനും കിഷൻ മറന്നില്ല. “ഈ സമയത്ത് എനിക്ക് അത്തരം ഉപദേശങ്ങൾ വളരെയധികം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ കാര്യത്തിൽ ഇത്ര വലിയ ഉപദേശങ്ങൾ നൽകിയ പന്തിന് ഞാൻ നന്ദി പറയുകയാണ്. ” ഇഷാൻ കിഷൻ പറയുന്നു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു ട്വന്റി20 മത്സരത്തിന് സമാനമായ ബാറ്റിംഗ് പ്രകടനമാണ് കിഷൻ കാഴ്ചവച്ചത്. മത്സരത്തിൽ 34 പന്തുകൾ നേരിട്ട കിഷൻ 52 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും രണ്ട് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു.

കിഷന്റെ ഈ വെടിക്കെട്ട് വലിയ വിജയസാധ്യതയാണ് ഇന്ത്യയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. രണ്ടാം ഇന്നിങ്സിൽ 181ന് 2 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയുണ്ടായി. 365 റൺസാണ് ഇന്ത്യ വിൻഡീസിന് മുൻപിലേക്ക് വെച്ചിട്ടുള്ള വിജയലക്ഷ്യം.

നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റിന് 76 റൺസ് എന്ന നിലയിലാണ് വിൻഡിസ്. ഒരു ദിവസം ശേഷിക്കെ 289 റൺസ് കൂടി വിൻഡീസിന് നേടേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വിൻഡീസ് നിരയിലെ 8 വിക്കറ്റുകൾ കൊയ്യുകയാണെങ്കിൽ മത്സരത്തിൽ വിജയം കാണാൻ സാധിക്കും.

Scroll to Top