ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറെന്ന വിശേഷണം അതിവേഗം കരസ്ഥമാക്കിയ ഇന്ത്യൻ താരമാണ് രവിചന്ദ്രൻ അശ്വിൻ. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം കഴിഞ്ഞ നാല് വർഷത്തിലേറെയായി ഇന്ത്യൻ ബൗളിംഗ് നിരയിലെ പ്രധാനപെട്ട താരമായ അശ്വിൻ വിദേശ ടെസ്റ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറെ വിമർശനങ്ങൾ കെട്ടിട്ടുണ്ട്. നാട്ടിലെ അതേ പോലെത്തെ മികവ് അശ്വിന് വിദേശ ടെസ്റ്റുകളിൽ എതിരാളികൾക്ക് മേൽ കാഴ്ചവെക്കാൻ കഴിയുന്നില്ലയെന്നാണ് മിക്ക ക്രിക്കറ്റ് പ്രേമികളും പങ്കുവെക്കുന്ന അഭിപ്രായം. ഇപ്പോൾ ഇക്കാര്യത്തിൽ രവിചന്ദ്രൻ അശ്വിന് സപ്പോർട്ടുമായി രംഗത്ത് എത്തുകയാണ് പേസ് ബൗളർ ജസ്‌പ്രീത് ബുറ.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു സ്പിന്നറാണ് അശ്വിനെന്ന് പറഞ്ഞ ബുറ അദേഹത്തിന്റെ റെക്കോർഡുകൾ ഏത് ബൗളറും ആഗ്രഹിച്ച് പോകുമെന്നും തുറന്ന് പറഞ്ഞു.”നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ അദേഹത്തിന്റെ നേട്ടങ്ങൾ പരിശോധിക്കൂ.ടെസ്റ്റിൽ 400ൽ അധികം വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഇന്നും എല്ലാ മേഖലയിലും ഇന്ത്യൻ ടീമിന്റെ പ്രധാന താരമാണ്.ബാറ്റിംഗിലും ബൗളിങ്ങിലും ഇപ്രകാരം ഫോമിൽ തുടരുന്ന അശ്വിന്റെ നേട്ടങ്ങൾ നിങ്ങളുടെ ചോദ്യത്തിന് എല്ലാം ഉത്തരം നൽകും “ബുറ തന്റെ അഭിപ്രായം വിശദീകരിച്ചു.
ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടിയ ഇരുവരും ഇപ്പോൾ ഇംഗ്ലണ്ടീലാണ്. ബുറ അടുത്തിടെ ഒരു ആഭിമുഖത്തിലാണ് അശ്വിനെ കുറിച്ച് വാചാലനായാത്. “എല്ലാ കാര്യങ്ങളിലും കൂടുതൽ എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹിക്കുന്ന താരമാണ് അശ്വിൻ. എപ്പോഴും തന്റെ ബൗളിങ്ങിൽ ഒരുപാട് മുന്നേറുവാൻ പരിശ്രമിക്കുന്ന അശ്വിൻ ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് ഞങ്ങൾ ടീമിലെ എല്ലാവരും വിശ്വസിക്കുന്നത് “ബുറ അശ്വിനെ വാനോളം പുകഴ്ത്തി