ലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 222 റൺസിനും ജയിച്ചാണ് രോഹിത് ശർമ്മയും ടീമും പരമ്പരയിൽ 1-0ന് ലീഡ് സ്വന്തമാക്കിയത്. മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ജയത്തിനും ഒപ്പം വളരെ അധികം ശ്രദ്ധേയമായത് ആൾറൗണ്ടർ ജഡേജയുടെ പ്രകടനമാണ്. ഒന്നാം ഇന്നിങ്സിൽ 175 റൺസുമായി തന്റെ ടെസ്റ്റ് കരിയറിലെ ടോപ് സ്കോറിന് അർഹനായ ജഡേജ ലങ്കൻ നിരയിലെ 9 വിക്കറ്റുകൾ രണ്ട് ഇന്നിങ്സിലുമായി വീഴ്ത്തി.
കൂടാതെ അപൂർവ്വമായ ചില റെക്കോർഡുകൾക്കും അവകാശിയായ രവീന്ദ്ര ജഡേജക്ക് ഉപദേശവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. നിലവിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനായി എത്തുന്ന ജഡേജക്ക് മിഡിൽ ഓർഡറിലേക് സ്ഥാനകയറ്റം നൽകണം എന്നുള്ള ആവശ്യം ശക്തമാണ്. ഈ കാര്യത്തിലാണ് ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കുന്നത്.
ജഡേജക്ക് ബാറ്റിങ്ങിൽ സ്ഥാനകയ്യറ്റം നൽകുന്നത് ഒരുവേള അദേഹത്തിന്റെ ബൗളിങ്ങിൽ പ്രശ്നമായി മാറുമെന്ന് പറയുകയാണ് ആകാശ് ചോപ്ര. ടെസ്റ്റ്, ടി :20, ഏകദിന ഫോർമാറ്റുകളിൽ എല്ലാം സ്ഥിരതയോടെ കളിക്കുന്ന ജഡേജക്ക് ബാറ്റിങ്ങിൽ കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഇതിനകം തന്നെ ആവശ്യം ശക്തമാണ്. കൂടാതെ രവീന്ദ്ര ജഡേജയിലെ ബാറ്റ്‌സ്മാനെ വളരെ മികവോടെ ഉപയോഗിക്കുമെന്ന് പറഞ്ഞ രോഹിത് ശർമ്മ ജഡേജക്ക് ഇനിയും നേട്ടങ്ങൾ ബാറ്റിങ്ങിൽ കരസ്ഥമാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
“ജഡേജ തീർച്ചയായും ഇന്ത്യൻ ടീമിന്റെ പ്രധാന താരമാണ്. പക്ഷേ ജഡേജയെ ബാറ്റിങ് ഓർഡറിൽ മുന്നോട്ട് നയിക്കുന്നത് അദേഹത്തിന്റെ ബൗളിങ്ങിനെ ബാധിക്കരുത്. അതാണ് പ്രധാന പ്രശ്നം. ബാറ്റിങ്ങിൽ മുൻപോട്ട് മുൻപോട്ട് പോകുംതോറും ജഡേജയുടെ ബൗളിങ്ങിലെ മികവിനെ അത് വളരെ സാരമായി ബാധിച്ചേക്കും. എന്നും രവീന്ദ്ര ജഡേജയെ ബൗളിംഗ് ആൾറൗണ്ടർമാർ റോളിൽ കാണാനാണ് ഇഷ്ടം. അശ്വിനും ജഡേജയും എത്രത്തോളം റൺസ് നേടിയാലും അവർ മികച്ച ബൗളിംഗ് ആൾറൗണ്ടർമാരാണ് “ആകാശ് ചോപ്ര നിരീക്ഷിച്ചു.