ഇനി ജഡ്ഡു ❛നമ്പര്‍ വണ്‍❜ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം

335406

മൊഹാലി ടെസ്റ്റിനു പിന്നാലെ പുറത്തിറക്കിയ  ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാമത് എത്തി. സഹതാരങ്ങളായ വീരാട് കോഹ്ലിയും, റിഷഭ് പന്തിനും റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചു. ശ്രീലങ്കകെതിരെ നടന്ന മത്സരത്തില്‍ 175 റണ്‍സും 9 വിക്കറ്റുകമാണ് രവീന്ദ്ര ജഡേജ നേടിയത്. ജേസണ്‍ ഹോള്‍ഡറെയും, രവിചന്ദ്ര അശ്വിനെയും മറികടന്നാണ് ജഡേജ ഒന്നാമത് എത്തിയത്. കരിയറില്‍ ഇത് രണ്ടാം തവണെയാണ് ജഡേജ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്നത്.

ബാറ്റിംഗില്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് ഒരു സ്ഥാനം മുന്നേറി ആദ്യ പത്തിലേക്ക് എത്തിയപ്പോള്‍ വീരാട് കോഹ്ലി രണ്ട് സ്ഥാനം മുന്നേറി അഞ്ചാമത് എത്തി. 97 പന്തില്‍ 9 ഫോറും 4 സിക്സ് അടക്കം 96 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 100ാം ടെസ്റ്റ് കളിച്ച വീരാട് കോഹ്ലി 45 റണ്‍സ് നേടി. മാര്‍നസ് ലാംബൂഷെയ്നാണ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമത്. തൊട്ടു പിന്നില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ്. ആറാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

Read Also -  പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.
20220309 151817

ബോളിംഗ് റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുമ്പോള്‍ രവിചന്ദ്ര അശ്വിനാണ് രണ്ടാമത്. പത്താമതുള്ള ജസ്പ്രീത് ബൂംറയാണ് ആദ്യ പത്തിലുള്ള മറ്റൊരു താരം. ടീം റാങ്കിങ്ങില്‍ 119 റേറ്റിങ്ങ് പോയിന്‍റുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 116 പോയിന്‍റുമായി ഇന്ത്യ രണ്ടാമത്‌. ന്യൂസിലന്‍റ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരാണ് തൊട്ടു പിന്നില്‍

20220309 151822
20220309 151818
Scroll to Top