അവന്റെ ബാറ്റിങ് ഗില്ലിയെ പോലെ : ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഓസീ സ് ഓപ്പണർ

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും വലിയ സംസാര വിഷയമാണ് റിഷാബ് പന്ത്. മിന്നും ഫോം തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ ഭാവി നായകൻ എന്നാണ് മിക്ക ക്രിക്കറ്റ്‌ ആരാധകരും വിശേഷിപ്പിക്കുന്നത്.തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന താരം ആക്രമണ ബാറ്റിംഗിന് വളരെ പ്രസിദ്ധനാണ്.സാഹചര്യം എന്തെന്ന് നോക്കാതെ എതിരാളികൾക്ക് മുകളിൽ തന്റെ ബാറ്റിംഗ്‌ മികവാൽ അധിപത്യം ഉറപ്പിക്കുന്ന താരത്തെ മുൻ ഇന്ത്യൻ ഇതിഹാസ വിക്കറ്റ് കീപ്പർ മഹേന്ദ്രസിംഗ് ധോണിയുമായി തന്നെ ഉപമിക്കുന്നവർ അനവധിയാണ്.

എന്നാൽ ഇപ്പോൾ മറ്റൊരു വിശേഷണം റിഷാബ് പന്തിന് നൽകുകയാണ് പ്രമുഖ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐപിഎല്ലിൽ കഴിഞ്ഞ അഞ്ച് സീസണിലേറെയായി സൺറൈസേഴ്സ് ഹൈദരാബാദ് ടീം നായകനായ വാർണർ റിഷാബ് പന്തിന്റെ ബാറ്റിങ് മുൻ ഓസീസ് ഇതിഹാസ താരം ആദം ഗിൾക്രിസ്റ്റിനെ പോലെയെന്നാണ് പറയുന്നത്.ഗിൾക്രിസ്റ്റ് കാഴ്ചവെക്കുന്ന ബാറ്റിങ് പോലെ തന്റെ കളി മികവിനാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുവാൻ റിഷാബ് പന്തിന് കഴിയുമെന്നും വാർണർ വിശദമാക്കി.

“ക്രീസിലെത്തുന്ന സമയം മുതലേ കളി എതിരാളികളിൽ നിന്നും പിടിക്കുവാൻ കഴിയുന്ന താരമാണ് പന്ത്. സിഡ്നി ടെസ്റ്റ് അവന്റെ ഒരാൾ മികവിലാണ് ഞങ്ങൾക്ക് നഷ്ടമായത്. അവന്റെ ആ പ്രകടനം അസാധ്യമായിരുന്നു.ആരെയും ഒട്ടും ഭയക്കാതെ കളിക്കുന്ന പന്ത് ഇന്ന് ഏത് എതിരാളികൾക്കും പേടിസ്വപ്നമാണ്. എന്റെ അഭിപ്രായത്തിൽ അവൻ ശൈലി മാറ്റേണ്ട ഒരു ആവശ്യവുമില്ല ‘വാർണർ വാചാലനായി.

Previous articleഅവനെന്തിന് നായകനായി :ചർച്ചയായി മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം
Next articleഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡെന്‍മാര്‍ക്കിന്‍റെ ക്രിസറ്റ്യന്‍ എറിക്സണ്‍. മത്സരം നിര്‍ത്തിവച്ചു