ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ വളരെ നിർണായകമായ സൗത്താഫ്രിക്കൻ പര്യടനത്തിനായുള്ള ഒരുക്കത്തിലാണ്. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി സൗത്താഫ്രിക്കൻ മണ്ണിലേക്ക് തിരിച്ച ടീം ഇന്ത്യക്ക് പരമ്പര നേട്ടത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ല. ടെസ്റ്റ് സ്‌ക്വാഡിനെ ഏറെ ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിൽ പോലും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സസ്പെൻസ് നിറയുകയാണ്.
2023 ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചതിനാൽ യുവ താരങ്ങൾക്കും ഐപിഎല്ലിൽ അടക്കം വളരെ മികച്ച രീതിയിൽ തിളങ്ങിയവർക്കും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ അസാധ്യമായ ബാറ്റിങ് ഫോമിനാൽ സ്റ്റാറായി മാറിയ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് ഏകദിന സ്‌ക്വാഡിലേക്ക് എത്തുമെന്നോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇപ്പോൾ ഗെയ്ക്ഗ്വാദ് തുടരുന്ന ബാറ്റിങ് ഫോമിനെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 4 സെഞ്ച്വറികൾ അടക്കം 5 മത്സരങ്ങളിൽ നിന്നും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ താരം അടിച്ചെടുത്തത് 603 റൺസാണ്. അനേകം റെക്കോർഡുകൾ കൂടി കരസ്ഥമാക്കിയ ഗെയ്ക്ഗ്വാദ് ഐപിൽ പതിനാലാം സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു.”ഈ വിജയ് ഹസാരെ സീസണിലെ ഋതുരാജിന്റെ ബാറ്റിങ് പ്രകടനം നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് അദ്ദേഹം വൈകാതെ ടീം ഇന്ത്യക്കായി കളിക്കും.ഒരു സമയം അദ്ദേഹം ആദ്യം കളിച്ച മൂന്ന് കളികളിലും സെഞ്ച്വറി അടിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ പോലും ആർക്കും തന്നെ കഴിഞ്ഞിരുന്നില്ല.ഞാൻ ഋതുരാജിന്റെ ചില ഇന്നിങ്സുകൾ കണ്ടിരുന്നു. ചില സമയത്ത് അദ്ദേഹം സ്കൂൾ കുട്ടികളെ നേരിടുകയാണോയെന്നും എനിക്ക് തോന്നി “ആകാശ് ചോപ്ര വാചാലനായി.
“ഋതുരാജ് കളിക്കുന്ന ഷോട്ടുകൾ കണ്ടാൽ ആരാണ് വളരെ ഗംഭീരമെന്ന് പറയാത്തത്. അദ്ദേഹത്തിന്റെ ചില സൂപ്പർ ഷോട്ടുകൾ മറ്റാരാണ് ഇപ്പോൾ തന്നെ കളിക്കുന്നത്.പലപ്പോഴും ബൗളർമാരെല്ലാം വളരെ കൃത്യമായി തന്നെയാണ് ബൗൾ ചെയ്യുന്നതെന്ന് തോന്നാറുണ്ട്. എന്നാൽ ഗെയ്ക്ഗ്വാദ് വേറെ ലെവലിലാണ് ബാറ്റ് ചെയ്യുന്നത്.ഇന്ത്യൻ ദേശീയ ടീമിനായി കളിക്കാൻ റെഡി എന്നത് പോലെയാണ് അദ്ദേഹം ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. എനിക്ക് ഉറപ്പുണ്ട് സെലക്ടർമാരെല്ലാം യുവ താരത്തിന്റെ പേര് ചർച്ചയാക്കി മാറ്റും “ആകാശ് ചോപ്ര നിരീക്ഷിച്ചു