‘ഏത് യുവതാരത്തിനും അദ്ദേഹം മാതൃകയാണ്’- കണ്ടു പഠിക്കണം എന്ന് കൈഫ്

ഇന്ത്യൻ ദേശീയ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ചേതേശ്വര്‍ പൂജാരയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും വെറ്ററൻ ബാറ്ററെ ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ ഫോം കണ്ടെത്തി ഇംഗ്ലണ്ടിനെതിരായ റീ ഷെഡ്യൂൾ ചെയ്ത ടെസ്റ്റ് മത്സരത്തിനായി താരം തിരിച്ചെത്തിയിരിക്കുകയാണ്.

34 കാരനായ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം 2019 ജനുവരി മുതൽ സെഞ്ചുറി നേടാനായില്ലാ. ഇന്ത്യന്‍ മതിലില്‍ വിള്ളല്‍ വീണതോടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഫോം കണ്ടെത്താന്‍ രഞ്ജി ട്രോഫി കളിക്കുകയും ചെയ്തു. ആഭ്യന്തര ടീമായ സൗരാഷ്ട്രക്ക് വേണ്ടി കളിച്ച താരം രണ്ട് അർധസെഞ്ചുറികൾ നേടുകയും ചെയ്തു. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ ആരും മേടിക്കാനതോടെ സസെക്സിനായി കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയി.

Cheteshwar Pujara Wicket

സസ്‌സെക്‌സിനൊപ്പം പൂജാര മികച്ച പ്രകടനമാണ് നടത്തിയത്, അവിടെ വെറും എട്ട് ഇന്നിംഗ്‌സുകളിൽ നിന്നായി 120.0 ശരാശരിയിൽ 720 റൺസ് നേടി.ദേശീയ ടീമില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള പൂജാരയുടെ കഠിനാധ്വാനം പഠിക്കേണ്ട കാര്യങ്ങളാണെന്ന് കൈഫ് യുവാക്കളെ ഉപദേശിച്ചു. ജൂലായ് ഒന്നിന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ പരിചയസമ്പന്നനായ താരം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നത്.

316139

“പൂജാരയിൽ നിന്ന് നിങ്ങൾക്ക് ഒരുപാട് പഠിക്കാനാകും. നിങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍, നിങ്ങൾ ഒരു ബാറ്ററായി എന്താണ് ചെയ്യേണ്ടത്? നിങ്ങൾ കൗണ്ടിയിലേക്ക് മടങ്ങുക, നിങ്ങൾ രഞ്ജിയിലേക്ക് മടങ്ങുക, സെഞ്ചുറിയും ടണ്‍ കണക്കിനു റണ്‍സും സ്കോർ ചെയ്യുക. അവൻ അത് ചെയ്തിട്ടുണ്ട്. പുറത്താക്കപ്പെട്ട ഏതൊരു യുവതാരത്തിനും എങ്ങനെ തിരിച്ചുവരാമെന്നും അദ്ദേഹം ഒരു മാതൃകയാണ്. ഒരുപക്ഷേ നിങ്ങൾ പൂജാരയുടെ അടുത്തേക്ക് മടങ്ങുകയും കഴിഞ്ഞ രണ്ട് മാസങ്ങളിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ കാണുകയും വേണം. ഇന്ത്യക്കു വേണ്ടിയും അദ്ദേഹം മികച്ച കളിക്കാരനായിരുന്നു. അദ്ദേഹം ഇന്ത്യയ്‌ക്കായി മൂന്നാം നമ്പർ കളിക്കുമെന്ന് ഞാൻ കരുതുന്നു, ”എൻഡിടിവിയുമായുള്ള അഭിമുഖത്തില്‍ കൈഫ് പറഞ്ഞു.

Previous articleഉമ്രാൻ മാലിക് പ്ലേയിങ്ങ് ഇലവനില്‍ ഇല്ലാത്തത് എന്തുകൊണ്ട് ? കാരണം കണ്ടെത്തി കൈഫ്
Next articleഫിഫ്റ്റി നേടിയിട്ടും എനിക്ക് അവഗണന :എന്നെ ആരും അഭിനന്ദിച്ചില്ല, പരാതിയുമായി ഇന്ത്യന്‍ താരം