ഉമ്രാൻ മാലിക് പ്ലേയിങ്ങ് ഇലവനില്‍ ഇല്ലാത്തത് എന്തുകൊണ്ട് ? കാരണം കണ്ടെത്തി കൈഫ്

ഐപിഎല്ലിൽ വേഗത കൊണ്ട് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച താരമാണ് ഉമ്രാൻ മാലിക്. വേഗതയുള്ള ബൗളർമാർ ആരുമില്ല എന്ന് പറഞ്ഞു കൊണ്ട് എല്ലാ കാലത്തും കളിയാക്കലുകൾ ഇന്ത്യ നേരിട്ടിരുന്നു. ആ കളിയാക്കലുകൾക്കെല്ലാം മറുപടിയായിട്ടാണ് ഉമ്രാൻ മാലിക്കിനെ ഇന്ത്യക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം അവസാനിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വെൻ്റി 20 പരമ്പരയിൽ താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ട് തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൈഫ്.

images 68

“ഉമ്രാൻ മാലിക് ഒരു ദിവസം ഇന്ത്യക്കായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതേ സമയം, അവനെ തിരക്കുകൂട്ടി കളിപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡ് ആയതിനാൽ തന്നെ അവന് ആവശ്യത്തിന് അവസരം കിട്ടുവെന്ന് ഉറപ്പാക്കും. അയാൾക്ക് വേഗതയുണ്ട്, ശക്തനാണ്, ഇപ്പോൾ ഫോമിലുമാണ്. ഞാൻ മാത്രമല്ല, ഇന്ത്യ മുഴുവൻ അദ്ദേഹം രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു, അവന്റെ സമയം വരും, രാഹുൽ ദ്രാവിഡ് നന്നായി ചെയ്യുന്നു. തന്റെ താരങ്ങൾക്ക് എല്ലാം അവസരം കൊടുക്കും”- കൈഫ് പറഞ്ഞു.

images 69 1

ഉമ്രാൻ മാലിക്കിനെ പറ്റി ചോപ്രയും തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ ടീമിൽ അവസരം കൊടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നാണ് ചോപ്ര പറയുന്നത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു കഴിഞ്ഞാൽ താരത്തിന് എന്തുതന്നെയായാലും ടീമിൽ സ്ഥാനം ലഭിക്കുമെന്നും ചോപ്ര വ്യക്തമാക്കുന്നു. അവസാനം എറിഞ്ഞ എട്ട് ഓവറുകളിൽ 100 റൺസ് വിട്ടുകൊടുത്ത താരത്തിന് കുറച്ച് സമയം കൊടുക്കണമെന്നും,ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യട്ടെ എന്നും നിലവിൽ പെട്ടെന്ന് തന്നെ അന്താരാഷ്ട്ര ടീമിൽ സ്ഥാനം നൽകേണ്ട സാഹചര്യം ഇല്ല എന്നും ചോപ്ര പറഞ്ഞു.