ക്രിക്കറ്റ് പ്രേമികൾ എല്ലാം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചുള്ള ചർച്ചകളിലാണ്.രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിലും ടി :20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും മനോഹരമായി തന്നെ പൂർത്തിയാക്കാം എന്നാണ് ബിസിസിഐ ആലോചന. നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന തിരക്കിലാണ് താരങ്ങളെല്ലാം. ടി :20 ക്രിക്കറ്റ് ലോകകപ്പ് കൂടി മുന്നിൽ നിൽക്കേ താരങ്ങളുടെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ പ്രകടനം വളരെ അധികം ചർച്ചാവിഷയമായി മാറുകയാണ്. സീസണിൽ താരങ്ങൾ ചിലർ മോശം പ്രകടനം തുടരുമ്പോൾ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിച്ച താരങ്ങളിൽ ചിലരെ മാറ്റണം എന്നുള്ള ആവശ്യവും ശക്തമാണ്. ടി :20 ലോകകപ്പിനുള്ള 18 അംഗ സ്‌ക്വാഡിനെ ദിവസങ്ങൾ മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.
അതേസമയം ടി :20 ലോകകപ്പിനുള്ള 18 അംഗ ഇന്ത്യൻ സ്‌ക്വാഡിൽ സർപ്രൈസ് താരങ്ങളായി സീനിയർ സ്പിന്നർ അശ്വിൻ എത്തിയപ്പോൾ ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനെ സെലക്ഷൻ കമ്മിറ്റി ടീമിൽ നിന്നും ഒഴിവാക്കിയത് വിവാദമായി മാറി കഴിഞ്ഞിരുന്നു. ഐപിൽ പതിനാലാം സീസണിൽ 15 വിക്കറ്റ് വീഴ്ത്തിയ താരം മികച്ച പ്രകടനത്താൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വരവിനുള്ള സാധ്യതകൾ കൂടി തെളിയിക്കുന്നുണ്ട്.കൂടാതെ രാഹുൽ ചഹാറിന് പകരം ചാഹലിനെ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് ചില മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്
ഇപ്പോൾ ചാഹലിന് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്.ടീമിനായി തന്റെ എല്ലാം നൽകിയ ചാഹൽ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ തിരികെ എത്തും എന്നും ഹർഭജൻ നിരീക്ഷിക്കുന്നു.”ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഇനി മാറ്റങ്ങൾ അനുവദിക്കും എങ്കിൽ ഉറപ്പായും ചാഹൽ ടീമിലേക്ക് എത്തും. അയാൾ ടീമിനായി എല്ലാം തന്നെ നൽകി കഴിഞു.കൂടാതെ സ്പിന്നിനെ വളരെ ഏറെ പിന്തുണക്കുന്ന ട്രാക്കിൽ ഏറെ നേട്ടങ്ങൾ സൃഷ്ടിക്കുവാൻ ചാഹലിന് സാധിക്കും.ഇനിയും ചാഹലിന് അവന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മുൻപോട്ടുള്ള കരിയറിൽ ഇന്ത്യക്കായി ഏറെ നേട്ടം സ്വന്തമാക്കാൻ കഴിയും “ഹർഭജൻ തന്റെ അഭിപ്രായം വിശദമാക്കി
ഇന്ത്യയുടെ ടി :20 ലോകകപ്പ് സ്‌ക്വാഡ് വിരാട് കോലി, രോഹിത് ശര്‍മ്മ,ലോകേഷ് രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷൻ,ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്രൻ അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.