ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 222 റൺസിനും ജയിച്ച രോഹിത് ശർമ്മയും ടീമും ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ മാർച്ച് 12ന് ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിലും ജയിക്കാമെന്നാണ് ഇന്ത്യൻ ടീം വിശ്വസിക്കുന്നത്. എന്നാൽ ഒന്നാം ടെസ്റ്റ് ജയത്തിനൊപ്പം കയ്യടികൾ നേടിയത് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്. 175 റൺസും 9 വിക്കറ്റുകളും വീഴ്ത്തിയ ജഡേജ ജഡേജ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു.
എന്നാൽ ജഡേജയുടെ ഒന്നാമത്തെ ഇന്നിങ്സിലെ ബാറ്റിങ് പ്രകടനത്തിനും ഒപ്പം പിറന്നത് വലിയ വിവാദവും. രവീന്ദ്ര ജഡേജക്ക് ഇരട്ട സെഞ്ച്വറി നിഷേധിച്ച ഇന്ത്യൻ ടീം നിലപാട് വലിയ വിമർശനം ഏറ്റുവാങ്ങിയെങ്കിലും തന്റെ കൂടി ആഗ്രഹം അനുസരിച്ചാണ് ഒന്നാമത്തെ ഇന്നിങ്സിൽ ടീം ഡിക്ലയർ ചെയ്തത് എന്നും ജഡേജ വിശദമാക്കിയതോടെ വിമർശനങ്ങൾ കുറഞ്ഞിരുന്നു.
അതേസമയം ഇപ്പോൾ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായവുമായി എത്തുകയാണ് ഇന്ത്യൻ സീനിയർ സ്പിൻ ബൗളർ അശ്വിൻ.ജഡേജ ഇരട്ട സെഞ്ച്വറി നേടണമെന്നാണ് ക്യാപ്റ്റനായ രോഹിത് ശർമ്മയും പോലും ആഗ്രഹിച്ചിരുന്നതായി പറഞ്ഞ അശ്വിൻ ഇതിനോട് നോ എന്നുള്ള മറുപടി നൽകിയത് രവീന്ദ്ര ജഡേജയെന്ന് വെളിപ്പെടുത്തുകയാണ് അശ്വിൻ. “തീർച്ചയായും ജഡേജ, ഇന്നിങ്സ് ഡിക്ലയർ ചെയ്യും മുൻപ് ഇരട്ട സെഞ്ച്വറി പൂർത്തിയാക്കണമെന്നാണ് ആഗ്രഹിച്ചത്.അതേ നമുക്ക് എല്ലാം തന്നെ അറിയാവുന്നത് പോലെ രോഹിത് എല്ലാ കാര്യത്തിലും തന്ത്രപരമായിട്ടാണ് തീരുമാനം എടുക്കുന്നത്. ടീമിലെ എല്ലാ കാര്യങ്ങളും എല്ലാവരെയും നോക്കിയാണ് രോഹിത് തീരുമാനങ്ങൾ എടുക്കാറുള്ളത്. കൂടാതെ അവൻ എല്ലാവർക്കും എന്താണ് സുഖകരമായി തോന്നുന്നത് അത് കൂടി പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത്.” അശ്വിൻ വാചാലനായി.
”കേവലം മത്സരത്തിൽ തന്ത്രപരമായ കാര്യങ്ങൾക്കും അപ്പുറം അദ്ദേഹം മത്സരം കൂടുതൽ ലളിതമാക്കി. ഡിക്ലയർ ചെയ്യുന്ന സമയത്തിൽ രവീന്ദ്ര ജഡേജ ഇരട്ട സെഞ്ചുറി നേടണമെന്നായിരുന്ന് എല്ലാ ആരാധകരെയും പോലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇരട്ട സെഞ്ച്വറിയിൽ ഒന്നും പ്രാധാന്യമില്ല ഡിക്ലയർ ചെയ്തോളൂ എന്നാണ് ജഡേജ പറഞ്ഞത്. അതിനാൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ എല്ലാം നോക്കിയാണ് കാര്യങ്ങൾ ടീമിനായി നിരവഹിക്കുന്നത് “അശ്വിൻ പറഞ്ഞു.