അവൻ ടീമിലെത്തേണ്ടത് ഓപ്പണറായി മാത്രം: അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ചർച്ചയായി മാറുന്നത് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീം ഇന്ത്യയുടെ സ്ക്വാഡാണ്. ആദ്യ ടെസ്റ്റിൽ ആരൊക്കെ പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്നതും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ചോദ്യമാണ്. എന്നാൽ ടീം ബൗളിംഗ് നിരയിൽ പ്രമുഖ താരങ്ങളെല്ലാം സ്ഥാനം ഉറപ്പിക്കുമ്പോൾ ഓപ്പണിങ്ങിൽ രോഹിത് ശർമ്മക്ക് ഒപ്പം ആര് കളിക്കുമെന്നത് പ്രധാനമാണ്.നിലവിൽ സാഹചര്യത്തിൽ രാഹുൽ മായങ്ക് അഗർവാളിന്റെ പരിക്ക് രാഹുലിന്‌ അനുകൂല ഘടകമാണ്.

എന്നാൽ ടെസ്റ്റ് പരമ്പരയിൽ രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് മാത്രമേ ഇന്ത്യൻ ടീം കളിപ്പിക്കാവൂ എന്ന് ഏറെ ശക്തമായ ഒരു മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ്‌. ലക്ഷ്മൺ. ഇന്ത്യൻ ടീമിനായി ഓപ്പണിങ് പൊസിഷനിൽ ഏറെ റൺസ് അടിച്ചെടുക്കുവാൻ രാഹുലിന്‌ കഴിയുമെന്ന് പറഞ്ഞ ലക്ഷ്മൺ ടെസ്റ്റ് പരമ്പര സ്വന്തമാക്കുവാൻ കോഹ്ലിക്കും സംഘത്തിനും സാധിക്കുമെന്നും തുറന്ന് പറഞ്ഞു.

“പരിശീലന മത്സരത്തിൽ രാഹുൽ പക്ഷേ മിഡിൽ ഓർഡറിലാണ് കളിച്ചത്. എനിക്ക് ഇത് ഞെട്ടലാണ് സമ്മാനിച്ചത്. രാഹുൽ ഒരു ക്ലാസ്സ്‌ ബാറ്റ്‌സ്മാനാണ്. അദ്ദേഹം രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ തന്നെ കളിക്കുന്നതാണ് ഏറ്റവും നല്ലത്. മുൻപും വിദേശ ടെസ്റ്റുകളിൽ അടക്കം സെഞ്ച്വറി നേടി രാഹുൽ തന്റെ ഓപ്പണിങ്ങിലെ മികവ് തെളിയിച്ചതാണ്. ടെസ്റ്റ് ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിലവിൽ രോഹിത്തിന് ഒപ്പം ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളി രാഹുലാണ്. പൃഥ്വി ഷാ, മായങ്ക് എന്നിവർ സ്‌ക്വാഡിലുണ്ട് എങ്കിലും രാഹുലിനാണ് ഞാൻ ഓപ്പണിങ്ങിൽ വളരെ പ്രാധാന്യം നൽകുന്നത്. അദ്ദേഹം ഏത് ബൗളിംഗ് നിരക്കും എതിരെ വമ്പൻ ഇന്നിങ്സ് നേടുവാൻ കഴിയുന്ന ഒരു ഓപ്പണറാണ്.” ലക്ഷ്മൺ അഭിപ്രായം വിശദമാക്കി

അതേസമയം ഇന്നലെ നെറ്റ്സിൽ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടയിൽ പേസർ മുഹമ്മദ് സിറാജിന്റെ പന്ത് തന്റെ തലക്ക് പിറകിലായി കൊണ്ട് ഓപ്പണിങ് താരം മായങ്ക് അഗർവാളിന് പരിക്കേറ്റിരുന്നു. താരം ആദ്യ ടെസ്റ്റ് കളിക്കില്ലായെന്ന് ബിസിസിഐ അറിയിച്ചുകഴിഞ്ഞു.

Previous articleടെസ്റ്റ് പരമ്പരയിൽ ഈ റെക്കോർഡുകൾ പിറക്കുമോ :ആകാംക്ഷയിൽ ആരാധകർ
Next articleബിസിസിഐയുടെ പ്ലാൻ ബി ജയത്തിലേക്ക് :സഞ്ചുവിനും ടീമിനും വീണ്ടും ലോട്ടറി