എന്താ കളി എന്താ ഷോട്ടുകൾ : അവൻ നെക്സ്റ്റ് രോഹിത് തന്നെ!! പുകഴ്ത്തി ധവാൻ

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യൻ സംഘത്തിൽ ഏറ്റവും അധികം കയ്യടികൾ നേടിയത് മറ്റാരും അല്ല യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തന്നെ.രോഹിത് ശർമ്മ, ലോകേഷ് രാഹുൽ എന്നിവരുടെ അഭാവത്തിൽ ഓപ്പണർ റോളിൽ ധവാൻ ഒപ്പം എത്തിയ ഗിൽ മൂന്നാം ഏകദിനത്തിലെ 98 റൺസ്‌ നോട്ട് ഔട്ട്‌ അടക്കം 200 പ്ലസ് റൺസ്‌ നേടി. അവസാന മാച്ചിൽ മാൻ ഓഫ് ദി മാച്ച് അടക്കം പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ യുവ താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ ഇന്ത്യൻ താരമായ ധവാൻ. പരമ്പരയിൽ ഉടനീളം തന്നെ ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്നത് വളരെ അധികം എൻജോയ് ചെയ്തെന്നാണ് ധവാൻ അഭിപ്രായപ്പെട്ടത്.

ഒന്നാം ഏകദിനത്തിൽ 64 റൺസും രണ്ടാം ഏകദിന മാച്ചിൽ 43 റൺസും അടക്കം നേടിയ ഗില്ലിന് രണ്ട് റൺസ്‌ അകലെ മഴ കാരണമാണ് അർഹിച്ച കന്നി സെഞ്ച്വറി നഷ്ടമായത്. വളരെ അധികം ടെക്ക്നിക്ക് മികവുള്ള താരമാണ് ഗിൽ എന്നും പറഞ്ഞ ധവാൻ പലപ്പോഴും ഗിൽ ബാറ്റിങ് സ്റ്റൈലും ബാറ്റിങ് മികവും രോഹിത് ശർമ്മയെ പോലെ തോന്നിപ്പിച്ചുവെന്നും വിശദമാക്കി. ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഗിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം ഭാഗമായി കളിക്കാനുള്ള ആഗ്രഹത്തിലാണ്.

FB IMG 1659064102719

“വളരെ അധികം സാങ്കേതിക മികവ് ഉള്ള ഒരു താരമാണ് ഗിൽ. അദ്ദേഹം എങ്ങനെയാണ് മികച്ചുനിന്നത് നമുക്ക് അറിയാം. ടോപ് ഓർഡറിൽ ലഭിക്കുന്ന തുടക്കം എങ്ങനെ വലിയ സ്കോറാക്കി മാറ്റണമെന്ന് അവന് അറിയാം.പലപ്പോഴും രോഹിത് ശർമ്മയെ അവന്റെ ബാറ്റിൽ കൂടി ഓർമിപ്പിക്കാൻ ഗില്ലിന് കഴിഞ്ഞു ” ശിഖർ ധവാൻ വാചാലനായി. അതേസമയം വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പര ഇന്ന് ആരംഭിക്കും.