ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും അനേകം പ്രതിഭകളാൽ അനുഗ്രഹീതമാണ്. സച്ചിൻ, ദ്രാവിഡ് അടക്കമുള്ള ഇതിഹാസ താരങ്ങൾക്ക് പിന്നാലെ കഴിവുള്ള വിരാട് കോഹ്ലി, രോഹിത് അടക്കമുള്ളവർ ഇന്ത്യൻ ടീമിന്റെ ഭാഗമായി എത്തിയപ്പോൾ നിലവിലെ പല യുവ താരങ്ങളും തന്നെ ഭാവി വാഗ്ദാനങ്ങൾ എന്ന് ഇതിനകം തന്നെ വിശേഷണം സ്വന്തമാക്കി കഴിഞ്ഞു.
അത്തരത്തിൽ ഒരു താരമാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത്. ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നായകന്റെ കുപ്പായം വരെ എത്തിയ റിഷാബ് പന്ത് ടെസ്റ്റ് ഫോർമാറ്റിലെ തുടരുന്നത് മിന്നും ഫോം . കൂടാതെ ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിന മാച്ചിൽ സെഞ്ച്വറിയുമായി ഇന്ത്യക്ക് പരമ്പര ജയം സമ്മാനിച്ച റിഷാബ് പന്തിനെതിരായ വിമർശനങ്ങളെ എതിർക്കുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് പേസർ ഡാരൻ ഗൗഫ്.
വലിയ പ്രതിഭയാണ് റിഷാബ് പന്തെന്ന് പറഞ്ഞ മുൻ ഇംഗ്ലണ്ട് സ്റ്റാർ പേസ് ബൗളർ അദ്ദേഹത്തെ ചിറകുകൾ വിടർത്തി പറക്കാൻ സമ്മതിക്കണം എന്നും ആവശ്യം ഉന്നയിച്ചു.നിലവിൽ ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റിലും വിക്കെറ്റ് കീപ്പിംഗ് അടക്കം നടത്തുന്ന റിഷാബ് പന്ത് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയാണ്. ഭാവി ഇന്ത്യൻ നായകനാകും എന്നുള്ള വിശ്വാസം ഇന്ത്യൻ ടീം മാനേജ്മെന്റിന് റിഷാബ് പന്തിലുണ്ട്.
” റിഷാബ് പന്ത് പോലുള്ള താരങ്ങൾ വളരെ ചുരുക്കമാണ്. അവരെ വിമർശിക്കുക അല്ല മറിച്ച് അവർക്ക് നിങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകണം.റിഷാബ് ബാറ്റ് ചെയ്യാൻ എത്തുമ്പോൾ നമുക്ക് എന്തും പ്രതീക്ഷിക്കാം. അതാണ് റിഷാബ് പന്തിന്‍റെ മിടുക്ക്.360 ഡിഗ്രി ഷോട്ടുകൾ കളിക്കാൻ കഴിവുള്ള ഒരാളാണ് റിഷാബ്. അതിനാൽ തന്നെ അവനെ പോലെ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു കളിക്കുന്നവരെയാണ് ലോകം കാണാൻ ആഗ്രഹിക്കുന്നത്. അവൻ സമ്മർദ്ദ സമയത്തിൽ എല്ലാം സ്വന്തം വഴിയിൽ ഇന്ത്യക്ക് ജയം നൽകുന്നു ” മുൻ താരം അഭിപ്രായപ്പെട്ടു