ഇന്ത്യൻ ക്രിക്കറ്റിൽ കോച്ചും നായകനും തമ്മിലുള്ള തർക്കങ്ങൾ പൊതുവെ വളരെ കുറാവാണ് . മുൻപ് ഇന്ത്യൻ നായകൻ കോഹ്ലിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുബ്ലയും തമ്മിലുള്ള ഏറെ വിവാദമായ തർക്കവും ഒപ്പം ഇന്ത്യൻ കോച്ചിന്റെ സ്ഥാനത്ത് നിന്നുള്ള കുബ്ലയുടെ മാറ്റവും എല്ലാം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വളരെ ചർച്ചയായിരുന്നു .ഇപ്പോൾ ഐപിഎലിൽ പഞ്ചാബ് കിങ്‌സ് ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് കുബ്ല .
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായിരുന്ന ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ കോച്ച് ചാപ്പൽ വീണ്ടും രംഗത്ത്.
നീണ്ട ഒരിടവേളക്ക് ശേഷം ഇരുവർക്കും തമ്മിൽ വീണ്ടും തർക്കവും സംസാരവും രൂപപെടുന്നതിൽ വളരെ ജാഗ്രതയോടെ നോക്കികാണുകയാണ് ക്രിക്കറ്റ് ലോകം .
സൗരവ് ഗാംഗുലി എപ്പോഴും ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്യാന്‍ ഒട്ടുംതന്നെ താത്പര്യമില്ലാത്ത കളിക്കാരനായിരുന്നു എന്നാണ് ചാപ്പൽ തുറന്ന് പറയുന്നത്.ഒപ്പം ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻ സ്ഥാനം ഏത് വിധേനയും നിലനിർത്തുക എന്നതും മാത്രമായിരുന്നു ഗാംഗുലിയുടെ പ്രധാന ലക്ഷ്യമെന്നും ചാപ്പൽ ആരോപിക്കുന്നു .
“ടീമിന്റെ നായക സ്ഥാനത്ത് തുടരുക അതായിരുന്നു ഗാംഗുലി ചെയ്ത ഏക കാര്യം .ഒപ്പം ടീമിനായി ഒരു തരത്തിലും അധ്വാനിക്കുവാനും അയാൾ ഒരിക്കലും തയ്യാറായില്ല ” ചാപ്പൽ തന്റെ വിമർശനം കടുപ്പിച്ചു .ഇന്ത്യൻ ടീമിലെ പല പ്രധാന താരങ്ങളും മുൻപ് ദാദ : ചാപ്പൽ വിവാദ ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു .സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍’ എന്നാണ് ഓഫ് സ്പിന്നർ ഹർഭജൻ ചാപ്പലിനെ വിശേഷിപ്പിച്ചത് .