ക്രിക്കറ്റ് ലോകത്തും ലാലേട്ടൻ തന്നെ സൂപ്പർ സ്റ്റാർ :പിറന്നാൾ ആശംസകൾ അറിയിച്ച് സൂപ്പർ താരങ്ങൾ

മലയാളികളുടെ  ഇഷ്ട  താരവും മലയാള സിനിമയിലെ സൂപ്പർ താരവുമായ ഇന്ന്  മോഹൻ ലാലിന് അറുപത്തിയൊന്നാം ജന്മദിനത്തിൽ ആശംസ പ്രവാഹവുമായി ഇന്ത്യൻ ക്രിക്കറ്റ് ലോകവും . ഇപ്പോൾ  സിനിമാലോകമാകെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസനേരുന്നതിനിടെ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ് , രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് പ്രിയ താരത്തിന് ജന്മദിന ആശംസകൾ നേർന്നത് .ട്വിറ്ററിലൂടെയാണ് യുവിയും അശ്വിനും ആശംസകൾ അറിയിച്ചത് .

എന്റെ എല്ലാ പിറന്നാൾ ആശംസകളും മോഹൻലാൽ ജീവിതത്തിൽ നല്ല ആരോഗ്യവും ഒപ്പം തുടർ വിജയങ്ങളും നേരുന്നു എന്നാണ് ഇന്ത്യൻ  ഇതിഹാസ ആൾറൗണ്ടർ യുവരാജ് സിംഗിന്റെ വാക്കുകൾ .താരം മുൻപും ലാലേട്ടന് സമ്മാന ആശംസകൾ നേർന്നിട്ടുണ്ട് .

അതേസമയം മുൻപ് ദൃശ്യം 2 റിലീസ് ചെയ്ത  സമയം ചിത്രത്തെയും ഒപ്പം മോഹൻലാലിന്റെ അഭിനയത്തേയും തന്റെ യൂട്യൂബ്  ചാനലിൽ പോസ്റ്റ്  ചെയ്ത ഒരു വീഡിയോയിൽ ഏറെ അഭിനന്ദിച്ച  രവിചന്ദ്രൻ അശ്വിൻ  ഇപ്പോൾ ജന്മദിനത്തിലും ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുകയാണ് .

” പിറന്നാളാശംസകള്‍  മോഹൻലാൽ  സാർ  വരുന്നവര്‍ഷവും വളരെയേറെ  മഹത്തരമായിരിക്കട്ടെ എന്ന് ഞാൻ  ആശംസിക്കുന്നു ”  ഇപ്രകാരം  അശ്വിൻ ട് ട്വിറ്ററിൽ കുറിച്ചിട്ടു .അശ്വിന്റെയും ഒപ്പം യുവരാജിന്റെയും  വക ലാലേട്ടനുള്ള  പിറന്നാൾ ആശംസകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കുന്നത് .

Advertisements