അവിടെ രാജ്യത്തിനായി കളിക്കുവാൻ അൻപതിലേറെ കളിക്കാരുണ്ട് :ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങൾക്ക് വളരെ വലിയ അവസരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത് .ആഭ്യന്തര ക്രിക്കറ്റിലും ഒപ്പം ഐപിഎല്ലിലും തിളങ്ങുന്ന  താരങ്ങൾക്ക്  ദേശിയ ടീം കഴിവ് തെളിയിക്കുവാനും ഒപ്പം ഇന്ത്യൻ ടീമിന്റെ ഭാഗമായി തിളങ്ങി  ടീമിലെ സ്ഥിരസാന്നിധ്യമാകുവാനും ഏറെ അവസരം ലഭിക്കാറുണ്ട് .ഇപ്പോൾ ഇന്ത്യൻ ടീമിന്റെ യുവ കരുത്തിനെ കുറിച്ച് വാചാലനാവുകയാണ് മുൻ പാക് ടീം നായകൻ ഇന്‍സമാം ഉള്‍ ഹഖ്.മുൻപ്  1990കളിലും 2000ത്തിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് എങ്ങനെയായിരുന്നോ അതിന് സമാനമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ യുവശക്തി എന്നും ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു .

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തി ഈ യുവതാരങ്ങളാണ് എന്ന് പറഞ്ഞ മുൻ പാക് നായകൻ മറ്റ്  ടീമുകൾ ഇന്ത്യയെ കണ്ട് പഠിക്കണം എന്നും തുറന്ന് പറഞ്ഞു “ലോക ക്രിക്കറ്റില്‍ ആർക്കും  ചോദ്യം ചെയ്യാനാവാത്ത ഒരു വലിയ  ശക്തിയായിരുന്നു1995-2010 സമയത്തെ ഓസീസ് ടീം  ഈ സമയത്ത് രണ്ട് ദേശീയ ടീമുകളെ ഒരേസമയം ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്ന പേരില്‍ മികച്ച രീതിയിൽ  കളിപ്പിക്കാന്‍ അവര്‍  പല തവണ  ശ്രമിച്ചെങ്കിലും അന്ന് അത് നടന്നില്ല .എന്നാൽ അന്നത്തെ ഓസീസ് ടീമിന്റെ  കരുത്തിനേക്കാൾ എത്രയോ വലുതാണ് ഇന്ത്യൻ ടീമിന്റെ യുവ താരങ്ങളുടെ പട .ഇന്ന് അവരാണ് ഏറ്റവും മികച്ച ടീം എന്നതും വ്യക്തം .

അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ അയക്കുമ്പോള്‍ തന്നെ ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരക്കും  ഇന്ത്യൻ ടീമിനെ അയക്കാന്‍  ബിസിസിഐ  ഇപ്പോൾ തയ്യാറെടുക്കുന്നു  എന്നതിലും മുൻ പാക് നായകൻ തന്റെ അഭിപ്രായം വിശദമാക്കി . “ഇപ്പോൾ ഇന്ത്യൻ ടീം  ലങ്കയിലേക്ക് അയക്കുവാൻ പോകുന്നത് ഏതേലും രണ്ടാം നിര ടീമിനെ അല്ല .അവരുടെ മികച്ച ഏകദിന , ടി:20 ടീമുകളെയാണ് .അതാണ് അവരുടെ ശക്തി .ആഭ്യന്തര ക്രിക്കറ്റിലെ മികവും ഐപിഎല്ലുമാണ് ഇത്രയും വളരെ മികച്ച  പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിച്ചത്  ഏറ്റവും  കുറഞ്ഞത് ഒരു 50 പേരെങ്കിലും ഇന്ത്യന്‍ ദേശീയ ടീമില്‍ ഇപ്പോൾ  കളിക്കുവാൻ തയ്യാറാണ് എന്നതും വലിയ സത്യമാണ് “മുൻ പാക് ഏറെ വാചാലനായി .

Advertisements