ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ക്രിക്കറ്റ് പ്രേമികളുടെ ഏറെ ശ്രദ്ധ നേടിയ യുവതരമാണ് രാജസ്ഥാൻ റോയൽസിന്റെ ഇടംകയ്യൻ പേസ് ബൗളർ ചേതൻ സക്കറിയ .ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന വിശേഷണം ഈ സൗരാഷ്ട്ര താരം നേടിക്കഴിഞ്ഞു. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്റെ ബൗളിംഗ് വിശ്വസ്ഥനായി താരം വളർന്നുകഴിഞ്ഞു .ഇപ്പോൾ നായകൻ സഞ്ജു സാംസൺ തന്നെ സക്കറിയയെ വാനോളം പ്രശംസിക്കുകയാണ് .
ചേതന്‍ വലിയ മത്സരങ്ങള്‍ക്ക് എല്ലാം തയ്യാറായ ഒരു താരമാണ് ..ടീമിനായി ഏതൊരു ഓവറും ചെയ്യുവാൻ അവൻ എപ്പോഴും റെഡി .പുതിയ പന്തിൽ അവൻ ടീമിനെ പ്ലാൻ അനുസരിച്ചാണിപ്പോൾ പന്തെറിയുന്നത് ” സഞ്ജു സാംസൺ നയം വ്യക്തമാക്കി .
അതേസമയം സീസണിലെ അഞ്ച് മത്സരങ്ങളില്‍ പന്തെറിഞ്ഞ ചേതൻ ഇതുവരെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി . സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് ചേതനെ രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിക്കുന്നത്.ഐപിൽ ലേലത്തിൽ താരത്തെ രാജസ്ഥാൻ ടീം 1.2 കോടി രൂപയ്ക്കാണ് സ്‌ക്വാഡിൽ എത്തിച്ചത് .
അനിയൻ മാസങ്ങൾ മുൻപ് മരിച്ചത് അടക്കം ചേതന്റെ ദുരിത ജീവിതം ക്രിക്കറ്റ് ലോകത്തിലും വളരെയേറെ ചർച്ചയായിരുന്നു .തന്റെ ഏക സഹോദരന്റെ മരണത്തിന്റെ വലിയ ദുഃഖ ഓര്‍മ്മകളുമായാണ് ചേതന്‍ ഐപിഎല്ലിലേക്ക് എത്തുന്നത്.മത്സര ശേഷം യുവ താരത്തിന്റെ അമ്മ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു