കുറച്ച് പന്തുകൾ നേരിടുവാൻ മാത്രമാണോ ബാറ്റിങ്ങിന് ഇറങ്ങുന്നത് : റസ്സലിന്റെ ബാറ്റിങ്ങിലെ സ്ഥാനം ചോദ്യം ചെയ്ത് ആകാശ് ചോപ്ര

cd69d 16193227615325 800

ടി:20 ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് ആന്ദ്രേ റസ്സൽ .
ലോകത്തെ വിവിധ ടി:20 ലീഗുകളിൽ കളിക്കുന്ന താരം തന്റെ ആക്രമണ ബാറ്റിങ് ശൈലിയാൽ ഏതൊരു ബൗളിംഗ് നിരക്കും വെല്ലുവിളിയാണ് .
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ റസ്സൽ പക്ഷേ ഈ സീസണിൽ അത്ര മികച്ച ഫോമിൽ അല്ല .
ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ മത്സരത്തിൽ താരം വെടിക്കെട്ട് ഫിഫ്റ്റി അടിച്ചെങ്കിലും ടീമിനെ ജയത്തിൽ എത്തിക്കുവാൻ കഴിഞ്ഞില്ല .മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിൽ താരം 5 വിക്കറ്റ് വീഴ്ത്തിയിരുന്നു .

സീസണിൽ തുടർ പരാജയങ്ങളിൽ  ഉഴറുന്ന കൊൽക്കത്ത ടീമിന് ബാറ്റിങ്ങിലെ പ്രധാനപ്പെട്ട ആശങ്കയാണ് ഇപ്പോൾ റസ്സൽ .എന്നാൽ ടീമിലെ  സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം  ബാറ്റിംഗ് ഓര്‍ഡറില്‍  വളരെ താഴെ ഇറക്കുന്നതില്‍  അതിരൂക്ഷ വിമർശനവുമായി  മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി . “റസലിന് കൊല്‍ക്കത്ത പൂര്‍ണ ബാറ്റിംഗ് നല്‍കുന്നില്ല. കുറച്ച് പന്തുകള്‍ മാത്രം നേരിടാനാണ് അവർ  അദേഹത്തെ ഇറക്കുന്നത് ഐപിഎല്ലിൽ  വരുന്ന മത്സരങ്ങളിലും  കൊൽക്കത്ത  ഇങ്ങനെയാണ് റസ്സലിനെ ബാറ്റിംഗ് ഓഡറിൽ  തുടർന്നും കളിപ്പിക്കുന്നതെങ്കിൽ  ഉറപ്പായും അവർ ഒന്നും നേടുവാൻ പോകുന്നില്ല ” ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകി  .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അതേസമയം കൊൽക്കത്ത ടീമിനെ ഈ സീസണിലെ ഏറ്റവും അലട്ടുന്ന പ്രശ്‌നം ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് .
ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ തുടരെ പരാജയപ്പെടുമ്പോൾ നായകൻ മോർഗൻ തുടക്കത്തിലേ പുറത്താകുന്നതും കൊൽക്കത്ത ക്യാമ്പിനെ വളരെയേറെ  വിഷമിപ്പിക്കുന്നു .

Scroll to Top