സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ആൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അശ്വിൻ, ശിഖർ ധവാൻ എന്നിവർ ഏകദിന ടീമിലേക്ക് തിരികെ വന്നപ്പോൾ ഋതുരാജ് ഗെയ്ക്ഗ്വാദ്, വെങ്കടേഷ് അയ്യർ എന്നിവർക്ക് ഏകദിന ക്രിക്കറ്റ് ടീമിലേക്ക് അരങ്ങേറ്റത്തിനുള്ള അവസരവും കൂടി ലഭിച്ചു. കൂടാതെ രോഹിത് ശർമ്മക്ക് പകരം ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. അതേസമയം ഏകദിന ടീമിലേക്ക് നാല് വർഷങ്ങൾക്ക് ശേഷം സ്ഥാനം ലഭിച്ച രാവിചന്ദ്രൻ അശ്വിനെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം രിതീന്ദർ സോധി. കരിയർ അവസാനിച്ചുയെന്നുള്ള അവസ്ഥയിൽ നിന്നുമാണ് ഇപ്പോൾ മൂന്ന് ഫോർമാറ്റിലും നിർണായക ഘടകമായി അശ്വിൻ മാറുന്നതെന്നും രിതീന്ദർ സോധി വിശദമാക്കി.
“എക്കാലവും തന്റെ പ്രതിഭ മുതലാക്കി കളിക്കാൻ കഴിവുള്ള അശ്വിൻ ഇപ്പോൾ അനുഭവ സമ്പത്തിനൊപ്പം മികവോടെ കളിക്കുകയാണ്.ഒരുവേള അശ്വിന് ബമ്പർ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. എല്ലാ അർഥത്തിലും ഇത് ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ്. കരിയർ എൻഡിൽ നിന്നും അദ്ദേഹത്തിന് പുതുജീവൻ ലഭിച്ചിരിക്കുകയാണ്.ഈ പരമ്പര വളരെ ഏറെ നിർണായക അദ്ദേഹത്തിനും. ടീം മാനേജ്മെന്റ് അദേഹത്തിന്റെ അനുഭവ സമ്പത്തിൽ വിശ്വാസം അരിപ്പിക്കുന്നത് മനോഹര കാഴ്ചയാണ്.സെലക്ടർമാർ അശ്വിനിൽ ഒരിക്കൽ കൂടി വിശ്വാസം അർപ്പിക്കുന്നത് ശ്രദ്ധേയമാണ് “മുൻ ഇന്ത്യൻ താരം വാചാലനായി.
അതേസമയം രോഹിത് ശർമ്മക്ക് ആവശ്യം ഏകദിന ക്രിക്കറ്റിൽ അടക്കം വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ഒരു സ്പിന്നേറെയാണ് എന്നത് അശ്വിന്‍റെ സെലക്ഷനിലൂടെ വ്യക്തം.അതിനാൽ തന്നെ അശ്വിനും ഇതൊരു അവസരമാണ് എന്നാണ് മുൻ ഇന്ത്യൻ താരം സാബ കരീമിന്‍റെ അഭിപ്രായം.ഏകദിന ക്രിക്കറ്റിൽ 111 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റുകൾ വീഴ്ത്താൻ അശ്വിന് സാധിച്ചിട്ടുണ്ട്. നേരത്തെ ടി :20 ലോകകപ്പിൽ മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചത്.